ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കോവിഡ് കേസുകളിൽ വർദ്ധനവ്

വാഷിങ്ടൺ: ചൈനയിൽ കൊവിഡ് നിരക്ക് വീണ്ടും ഉയരുന്നതിനിടെ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നുവെന്ന് യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.

അവധി ദിവസങ്ങളും കുടുംബങ്ങളുടെ ഒത്തുചേരലുകളും കോവിഡ് നിരക്ക് ഉയരാൻ കാരണമായതായി അധികൃതർ പറയുന്നു. ശൈത്യകാലം ആരംഭിക്കുന്നതോടെ കേസുകൾ വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ വീടുകളിലേക്ക് ടെസ്റ്റ് കിറ്റുകൾ അയയ്ക്കാനുള്ള പദ്ധതിയും അമേരിക്ക പുനരാരംഭിക്കുന്നുണ്ട്.