ആന്‍റിബയോട്ടിക് രഹിത സുസ്ഥിര മത്സ്യകൃഷി; ധാരണാപത്രത്തിൽ ഒപ്പുവച്ച് കിംഗ് ഇൻഫ്രാ

ആന്‍റിബയോട്ടിക് രഹിത സുസ്ഥിര മത്സ്യകൃഷി വികസിപ്പിക്കുന്നതിനായി വെഞ്ചേഴ്സ് കാനഡ ആസ്ഥാനമായുള്ള ആറ്റംസ് ഗ്രൂപ്പുമായി കൈകോർത്ത് കിംഗ് ഇൻഫ്രാ. മത്സ്യകൃഷി, മത്സ്യ സംസ്കരണം, മത്സ്യോത്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കിംഗ് ഇൻഫ്ര, ആറ്റംസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.

ഇതോടെ ഇന്ത്യയിലെ അക്വാകൾച്ചർ മേഖലയിൽ ഉപയോഗിക്കുന്ന ആറ്റംസിൻ്റെ എല്ലാ ഉൽപ്പന്നങ്ങളും വിതരണം ചെയ്യാനുള്ള അവകാശം കിംഗ് ഇൻഫ്രയ്ക്കും അനുബന്ധ സ്ഥാപനമായ സിസ്റ്റ 360 നും ലഭിക്കും. ഈ രീതിയിൽ, ഇന്ത്യയിൽ നിന്നുള്ള ആന്‍റിബയോട്ടിക് രഹിത അക്വാകൾച്ചർ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മത്സ്യകൃഷി ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളിലെ ആന്‍റിബയോട്ടിക്കുകളുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുന്ന സമീപനം ഗുണനിലവാരത്തിന്‍റെ പ്രാഥമിക മാനദണ്ഡങ്ങളിലൊന്നായി നടപ്പാക്കും. അതിനാൽ, ഭക്ഷ്യ സംസ്കരണത്തിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്നവർ അവ പൂർണ്ണമായും ഒഴിവാക്കേണ്ടത് പ്രധാനമാണ്.