ഇന്ത്യയിൽ ചുവടുറപ്പിക്കാനൊരുങ്ങി ആപ്പിൾ; ആദ്യ റീട്ടെയിൽ സ്റ്റോർ ഉടൻ

അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. കമ്പനി റീട്ടെയിൽ സ്റ്റോറിലേക്ക് ജീവനക്കാരെ നിയമിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

ആപ്പിളിന്‍റെ കരിയർ പേജിൽ ഇതിനകം തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിംഗുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിസിനസ്സ് വിദഗ്ദ്ധൻ, ജീനിയസ്, ഓപ്പറേഷൻ വിദഗ്ദ്ധൻ, സാങ്കേതിക വിദഗ്ദ്ധൻ ഉൾപ്പെടെ നിരവധി വ്യത്യസ്ത അവസരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ച് വിടുന്ന സാഹചര്യത്തിലാണ് ആപ്പിളിൻ്റെ നിയമനമെന്നതും ശ്രദ്ധേയമാണ്.