കോതി സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമ്മിക്കുന്നതിനെതിരായ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് സമരസമിതി പ്രവർത്തകർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. അതേസമയം സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹർത്താലിനെ തുടർന്ന് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കോർപ്പറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, … Read more

പുതിയ തസ്തിക കണ്ടെത്തിയില്ല; ഇക്കൊല്ലവും കെഎഎസ് വിജ്ഞാപനമില്ല

തിരുവനന്തപുരം: ആദ്യ വിജ്ഞാപനം വന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ (കെഎഎസ്) അടുത്ത വിജ്ഞാപനം തയ്യാറായിട്ടില്ല. ഈ വർഷവും ഇത് പ്രസിദ്ധീകരിച്ചേക്കില്ല. പുതിയ തസ്തികകൾ കണ്ടെത്തി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. ഡിസംബർ 31നകം വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ പ്രായപരിധി കഴിഞ്ഞവർക്ക് അവസരം നഷ്ടമാകും. രണ്ട് വർഷത്തിലൊരിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്തണമെന്ന നിബന്ധന തുടക്കത്തിൽ തന്നെ പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കെ.എ.എസിൽ ആദ്യ ബാച്ചിനായി കണ്ടെത്തിയ 105 തസ്തികകളാണുള്ളത്. കൂടുതൽ തസ്തികകൾ … Read more