കേന്ദ്ര ബജറ്റിനെ കാത്തിരിക്കുന്ന മേഖലകളിലൊന്നാണ് ബാങ്കിംഗ്. കേന്ദ്ര ബജറ്റിലെ നയങ്ങളും പ്രഖ്യാപനങ്ങളും വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബാങ്കുകളുടെ ലക്ഷ്യങ്ങൾ വിവേകപൂർവ്വം പുനഃക്രമീകരിക്കുന്നതിനും നടപ്പാക്കുന്നതിനും സഹായിക്കുന്നു. ഇത് ശരിയായി ഉപയോഗിക്കുന്നത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാനും സുസ്ഥിര വളർച്ചയ്ക്ക് വഴിയൊരുക്കാനും സഹായിക്കും. അതിനാൽ, 2023 ലെ ബജറ്റിൽ ബാങ്കുകളും പ്രതീക്ഷയർപ്പിക്കുന്നു.
ആരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികളെ കേന്ദ്ര ബജറ്റ് പ്രോത്സാഹിപ്പിക്കുമെന്ന് ബാങ്കിംഗ് മേഖല പ്രതീക്ഷിക്കുന്നു. മൂലധന നേട്ട നികുതി നിയമങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ആദായനികുതി ഘടനയിലെ സങ്കീർണതകൾ കുറയ്ക്കുകയും അവ കൂടുതൽ ലളിതമാക്കുകയും ചെയ്യുക എന്നതാണ് മറ്റൊന്ന്. പ്രത്യക്ഷ നികുതി സ്ലാബിൽ വർദ്ധനവ് ഉണ്ടായേക്കാം.
ഇന്ധനം, രാസവളം തുടങ്ങിയ സബ്സിഡികളുടെ ചെലവ് കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്നു. പുതിയ സാങ്കേതികവിദ്യയിലൂടെ സാമ്പത്തിക ഉൾപ്പെടുത്തൽ, പ്രവാസികൾക്കായി ആധാറും പാസ്പോർട്ടും ബന്ധിപ്പിക്കുന്ന ഹാപ്പി കാർഡുകൾ അവതരിപ്പിക്കൽ, പൊതുവിപണിയിൽ നിന്ന് ഓഹരികളോ ബോണ്ടുകളോ നൽകി മൂലധനം സമാഹരിക്കാൻ പൊതുമേഖലാ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കായി ബാങ്കിംഗ് മേഖലയ്ക്കായി പ്രത്യേക പാക്കേജുകളും നടപടികളും സർക്കാർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.