മാര്‍ച്ച് വരെ ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ്‌ തുടരും

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് 2023 മാർച്ച് വരെ ടീമിനൊപ്പം തുടരും. ബിസിസിഐയുടെ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ടീമിന്‍റെ സ്പോൺസർഷിപ്പ് അവകാശങ്ങൾ 2023 നവംബർ വരെ നീട്ടാൻ ബൈജൂസ് ആദ്യം സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബോർഡുമായുള്ള ജേഴ്സി സ്‌പോണ്‍സര്‍ഷിപ്പ് കരാർ 35 മില്യൺ ഡോളറിന്
ബൈജൂസ് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കരാർ റദ്ദാക്കണമെന്ന് ബൈജൂസ് ആവശ്യപ്പെടുകയായിരുന്നു.

അപെക്സ് കൗൺസിൽ യോഗത്തിന് ശേഷം, ബൈജൂസ് 2023 മാർച്ച് വരെ മാത്രമേ ഇന്ത്യൻ ടീമിന്‍റെ ടൈറ്റിൽ സ്പോൺസറായി തുടരൂ എന്ന് തീരുമാനിക്കുകയായിരുന്നു.