കാനറാ ബാങ്ക് ഡെബിറ്റ് കാർഡുകളുടെ സേവന നിരക്ക് വർദ്ധിപ്പിച്ചു

ന്യൂ ഡൽഹി: കാനറ ബാങ്ക് വിവിധ തരം ഡെബിറ്റ് കാർഡുകളുടെ സേവന നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും. വാർഷിക ഫീസ് നിരക്കിലും, ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ് ചാർജിലും, ചെക്ക് റിട്ടേൺ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുതുക്കിയ നിരക്ക് അനുസരിച്ച്, 1,000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1,000 മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്. 10 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ളതിന് 500 രൂപയാണ് നിരക്ക്. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ചെക്കുകൾക്ക് 1,000 രൂപയും ഒരു കോടിക്ക് മുകളിലുള്ള ചെക്കുകൾക്ക് 2,000 രൂപയും ഈടാക്കും.