കടുത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ വെട്ടികുറയ്ക്കാനൊരുങ്ങി സ്വിഗ്ഗി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക. 2022 നവംബറിൽ സൊമാറ്റോ 3,800 ജീവനക്കാരിൽ 3 ശതമാനം പേരെ പിരിച്ചുവിട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സ്വിഗ്ഗിയിലെ പിരിച്ചുവിടലുകൾ. സ്വിഗ്ഗി ജീവനക്കാർ നിലവിൽ കടുത്ത ജോലി സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഹരികളുടെ മോശം … Read more

കെൽട്രോൺ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൃത്യമായ ദിശാബോധമില്ലാതെയുള്ള പ്രവർത്തനമാണ് കെൽട്രോണിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്‍റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാൻ ശ്രമിക്കണമെന്നും ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷൻ ഏജൻസിയായി കെൽട്രോൺ അധഃപതിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും കെൽട്രോണിന്‍റെ നില സാവധാനം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 2024 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി … Read more

സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വതും വിറ്റ് ട്വിറ്റർ; പക്ഷി ശിൽപം വിറ്റത് 1,00,000 ഡോളറിന്

സാൻ ഫ്രാൻസിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിൽപ്പനക്ക് വെച്ച് ട്വിറ്റർ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 600 ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റു. കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്റർ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശിൽപം ആണ്. ചൊവ്വാഴ്ച ഇത് 100,000 ഡോളറിനാണ് (81,25,000 രൂപ) വിറ്റുപോയത്. നാലടിയോളം രൂപമുള്ള ശില്പം ആരാണ് … Read more

ബിസിനസ്സിനായി മുഴുവൻ സമയവും മാറ്റിവയ്ക്കാൻ ഇന്ത്യ തയ്യാർ; സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ആഗോള തലത്തിലെ വൻകിട ബിസിനസുകളെ രാജ്യത്ത് ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ക്ഷണിച്ചതിനാൽ ഇന്ത്യ മുഴുവൻ സമയവും വ്യാപാരത്തിനു തയാറാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വേൾഡ് ഇക്കണോമിക് ഫോറം 2023 ന്‍റെ വാർഷിക യോഗത്തോടനുബന്ധിച്ച് വ്യവസായ ചേംബർ സിഐഐയും കൺസൾട്ടൻസി ഭീമനായ ഡെലോയിറ്റും സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 100 ദശലക്ഷം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരതിന്‍റെ രൂപത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ സംവിധാനമാണ് ഇന്ത്യ നടത്തുന്നതെന്ന് വനിതാ ശിശുവികസന മന്ത്രി പറഞ്ഞു. ലിംഗാധിഷ്ഠിത പരിപാടിയായി … Read more

കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാൻ തീരുമാനം; ലക്ഷ്യം 8000 കോടി വരുമാനം

ന്യൂഡല്‍ഹി: വ്യോമയാന മേഖലയിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. എന്നിരുന്നാലും ചെലവുകൾ കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8000 കോടിയിലധികം വരുമാനം നേടാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ. ആസ്തി വിറ്റഴിക്കലിലൂടെ 20000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യവൽക്കരണമെന്നും വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി റായ്പൂർ, ജയ്പൂർ, … Read more

യോഗ ബാറിന്‍റെ മാതൃ കമ്പനിയായ സ്പ്രോട്ട് ലൈഫ് ഫുഡ്സ് ഏറ്റെടുക്കാനൊരുങ്ങി ഐടിസി

യോഗ ബാർ സ്വന്തമാക്കാനുള്ള നെസ്ലെയുടെയും ഐടിസിയുടെയും മത്സരത്തിൽ ഹെൽത്ത് ഫുഡ് ബ്രാൻഡായ യോഗ ബാറിന്‍റെ മാതൃ കമ്പനിയായ സ്പ്രോട്ട് ലൈഫ് ഫുഡ്സ് ഏറ്റെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഐടിസി. 2025 മാർച്ച് 31 നകം 80 കോടി രൂപയ്ക്ക് 47.5 ശതമാനം ഓഹരി ഐടിസി ഏറ്റെടുക്കും. ശേഷിക്കുന്ന ഓഹരികൾ മറ്റ് നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുക്കും. പോഷകാഹാര ബാറുകള്‍, മ്യൂസ്ലി, ഓട്സ്, ധാന്യങ്ങള്‍ എന്നിവ ഉൾപ്പെടുന്ന ഒരു ഉൽപ്പന്ന നിരയാണ് യോഗ ബാറിന് നിലവിലുള്ളത്. നിലവിൽ ആശിർവാദ് മൾട്ടി ഗ്രെയിൻ … Read more

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോണിൻ്റെ തിരിച്ചുവരവ്

സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 % ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറവ്‌ വന്നിട്ടും ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസിന്‍റെ “ഗ്ലോബൽ 500 2023” റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളുടെ പട്ടികയിൽ ആമസോൺ ഒന്നാമതെത്തിയപ്പോൾ അതിന്‍റെ റേറ്റിംഗ് എഎഎ + … Read more

കൂട്ടപ്പിരിച്ചുവിടലിന് മൈക്രോസോഫ്റ്റും; 10,000ലധികം ജീവനക്കാർക്ക് ജോലി പോയേക്കും

വാഷിംഗ്ടൺ: ടെക് ഭീമനായ മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് മൊത്തം തൊഴിലാളികളുടെ 5 ശതമാനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. 220,000 ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ് തീരുമാനം നടപ്പാക്കിയാൽ 10,000 ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ആഗോളതലത്തിലുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് ഇന്ന് (ബുധനാഴ്ച) എഞ്ചിനീയറിംഗ് ഡിവിഷനുകളിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ അവസാന … Read more

ചില്ലറ പണപ്പെരുപ്പം ആർബിഐ പരിധിക്ക് താഴെ; റിപ്പോ നിരക്ക് ഉയർന്നേക്കില്ല

ന്യൂഡല്‍ഹി: ചില്ലറ പണപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസവും ആർബിഐ പരിധിക്ക് താഴെ ആയതിനാൽ അടുത്ത ധനനയ യോഗത്തിൽ നിരക്ക് വർദ്ധനവ് ഉണ്ടായേക്കില്ലെന്ന് സൂചന. മോണിറ്ററി പോളിസി കമ്മിറ്റി ധനനയ യോഗത്തിൽ പരിഗണിക്കുന്നത് ചില്ലറ പണപ്പെരുപ്പമാണ്. ഡിസംബറിൽ ചില്ലറ പണപ്പെരുപ്പം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഡിസംബറിൽ ചില്ലറ പണപ്പെരുപ്പം 5.72 ശതമാനമായിരുന്നു. സെൻട്രൽ ബാങ്കിന്‍റെ ഉയർന്ന ടോളറൻസ് പരിധിയായ 6 ശതമാനത്തിൽ താഴെയാണിത്. പണപ്പെരുപ്പത്തിലെ മൊത്തത്തിലുള്ള ഇടിവ് റിസർവ് ബാങ്ക് ധനനയം കർശനമാക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന … Read more

കാനറാ ബാങ്ക് ഡെബിറ്റ് കാർഡുകളുടെ സേവന നിരക്ക് വർദ്ധിപ്പിച്ചു

ന്യൂ ഡൽഹി: കാനറ ബാങ്ക് വിവിധ തരം ഡെബിറ്റ് കാർഡുകളുടെ സേവന നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും. വാർഷിക ഫീസ് നിരക്കിലും, ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ് ചാർജിലും, ചെക്ക് റിട്ടേൺ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് അനുസരിച്ച്, 1,000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1,000 മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്. 10 ലക്ഷം മുതൽ 50 … Read more

25000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള വീടുകളില്‍ കോഴ്‌സുകൾ വിൽക്കില്ലെന്ന് ബൈജൂസ്‌

ഡൽഹി: എഡ്ടെക് കമ്പനി ബൈജൂസ് വിൽപ്പനയിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ ബൈജൂസ് സെയിൽസ് ടീം വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് വിൽപ്പന നടത്തില്ല. ദേശീയ ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. ബൈജൂസിന്‍റെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ കമ്മീഷൻ കഴിഞ്ഞ മാസം ബൈജൂസിന് നോട്ടീസ് നൽകിയിരുന്നു. പ്രതിമാസം 25,000 രൂപയിൽ താഴെ വരുമാനമുള്ള വീടുകളിൽ ഇനി കോഴ്സുകൾ വിൽക്കില്ലെന്ന് കമ്പനി ബാലാവകാശ കമ്മിഷനെ അറിയിച്ചു. പ്രതിമാസം 25,000 രൂപയിൽ താഴെ … Read more