ആമസോണും ഫ്ലിപ്കാര്‍ട്ടും ഒ.എന്‍.ഡി.സിക്ക് കീഴിലാകുമെന്ന് സൂചന

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള വൻകിട ഇ-കൊമേഴ്സ് കമ്പനികൾ ഉടൻ ഒ.എൻ.ഡി.സിയുമായി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) കൈകോർക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡ് വകുപ്പ് സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കൊമേഴ്സിനായുള്ള ഒ.എൻ.ഡി.സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവത്കരിക്കും. ചെറുകിട ബിസിനസുകാർക്കും ചില്ലറ വിൽപ്പനക്കാർക്കും നേട്ടങ്ങൾ കൊയ്യാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഒ.എൻ.ഡി.സി ശൃംഖല പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് … Read more

22.9 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികള്‍ വിറ്റു; ട്വിറ്ററില്‍ പുതിയ നിക്ഷേപകരെ തേടി മസ്‌ക്

ടെസ്ല സിഇഒ എലോൺ മസ്ക് ട്വിറ്ററിൽ പുതിയ നിക്ഷേപകരെ തേടുന്നതായി റിപ്പോർട്ട്. മസ്ക് നൽകിയ അതേ നിരക്കിൽ ട്വിറ്ററിലെ ഓഹരികളിൽ നിക്ഷേപിക്കാൻ തയ്യാറുള്ളവരെയാണ് പരിഗണിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നിരക്കിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്ററിന്‍റെ മോശം സാമ്പത്തിക സ്ഥിതിയാണ് പുതിയ നിക്ഷേപങ്ങൾ തേടാൻ മസ്കിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒക്ടോബറിൽ ടെസ്ല കോൺഫറൻസിൽ, ട്വിറ്ററിന് “അമിതമായ വില”യാണ് താൻ നൽകുന്നതെന്ന് മസ്ക് പറഞ്ഞിരുന്നു. ഭാവിയിൽ കമ്പനിയുടെ മൂല്യം ഉയരുമെന്ന് മസ്ക് അന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. … Read more

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഉയരുന്നു; കരുതൽ ശേഖരം 564 ബില്യൺ ഡോളർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 564 ബില്യൺ ഡോളറായെന്ന് പുതിയ കണക്കുകൾ. ഡിസംബർ 9 വരെയുള്ള ഒരാഴ്ച കാലയളവിൽ കരുതൽ ശേഖരം 2.9 ബില്യൺ ഡോളർ വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി കരുതൽ ശേഖരം ഉയരുകയാണ്. റിസർവ് ബാങ്കിന്‍റെ കൈവശമുള്ള വിദേശ കറൻസി ആസ്തി ഉയർന്നതാണ് വിദേശനാണ്യ ശേഖരം വർദ്ധിക്കാനുള്ള പ്രധാന കാരണം. യുഎസ് ഡോളറും യൂറോയും ഉൾപ്പെടെയുള്ള പ്രധാന കറൻസികളാണ് ഇന്ത്യയുടെ വിദേശ കറൻസി ആസ്തി. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യയുടെ സ്വർണ്ണ ശേഖരം … Read more

തമിഴ്നാട്ടിൽ 60,000 പേർക്കുള്ള ഭീമൻഹോസ്റ്റൽ നിർമിച്ച് ഐഫോൺ നിർമാതാക്കൾ

തമിഴ്‌നാട്: ആപ്പിളിന്‍റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ ഇന്ത്യയിൽ രണ്ട് വലിയ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപം 60,000 തൊഴിലാളികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രണ്ട് ഭീമൻ ഹോസ്റ്റലുകൾ നിർമ്മിക്കുന്നുണ്ടെനാണു ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 20 ഏക്കർ സ്ഥലത്ത് വലിയ ഹോസ്റ്റൽ ബ്ലോക്കുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ ഉപകരണങ്ങളുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാനുള്ള ആപ്പിളിന്‍റെ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോർട്ടിലുണ്ട്‌. തായ്‌വാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന … Read more

ഒറ്റ ചാർജിൽ 1000 കി.മീ; ഇലക്ട്രിക് കാർ സേഫ് റോഡ് ഉച്ചകോടിയിൽ പ്രദർശിപ്പിച്ച് ബെൻസ്

ജർമ്മൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ നടന്ന മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. ആദ്യത്തേത് വിഷന്‍ സീറോ 2050 അഥവാ 2050 ആകുമ്പോഴേക്കും അപകടരഹിതമായ ഡ്രൈവിങ്. രണ്ടാമത്തേത് വിഷന്‍ EQXX ഇലക്ട്രിക് കാര്‍. ഒറ്റത്തവണ ചാർജ് ചെയ്താൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന കാറാണ് EQXX EV. മെഴ്സിഡസ്-ബെൻസ് വാഹനങ്ങളിൽ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യൻ്റാണ് (0.17 സിഡി) EQXXനുള്ളത്. മറ്റേതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. മുന്നോട്ട് … Read more

ആഭ്യന്തര അസംസ്‌കൃത എണ്ണ കയറ്റുമതിക്കുള്ള അധിക നികുതി കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ആഭ്യന്തര അസംസ്കൃത എണ്ണ കയറ്റുമതിയുടെ അധിക നികുതി കുറച്ച് കേന്ദ്രം. ടണ്ണിന് 4,900 രൂപയില്‍ നിന്നും 1,700 രൂപയായാണ് ക്രൂഡ് ഓയിലിന് നികുതി കുറച്ചത്. നികുതി ഇളവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഡീസല്‍ കയറ്റുമതി നികുതി ലിറ്ററിന് 8 രൂപയില്‍ നിന്ന് 5 രൂപയായും വിമാന ഇന്ധനത്തിൻ്റെ വിദേശ കയറ്റുമതി നികുതി 5 രൂപയില്‍ നിന്നും 1.5 രൂപയായും കേന്ദ്രം കുറച്ചിട്ടുണ്ട്. നവംബർ മുതൽ ക്രൂഡ് ഓയിൽ വിലയിൽ ആഗോളതലത്തിൽ 14 ശതമാനം വരെ … Read more

ഫീനിക്‌സ് ഏഞ്ചല്‍സും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൈകോര്‍ത്തു

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം) ഫീനിക്സ് എയ്ഞ്ചൽസും പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. കെഎസ്‌യുഎം സംഘടിപ്പിച്ച ഹഡില്‍ സിഗ്ലോബൽ കോണ്‍ക്ലേവ് 2022 ൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് കരാർ സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. തൃശൂരിലെ ഒരു നോൺ-പ്രോഫിറ്റ് നിക്ഷേപ ശൃംഖലയാണ് ഫീനിക്സ് ഏഞ്ചൽസ്. ജോ രഞ്ജി (ഡബിൾ ഹോഴ്സ് ഫുഡ്സ്), ഷിറാജ് ജേക്കബ് (എസ്ആർആർ ക്യാപിറ്റൽ), ഹരികൃഷ്ണൻ വി (ചാർട്ടേഡ് അക്കൗണ്ടന്‍റ്) എന്നിവരാണ് കമ്പനിയെ പിന്തുണയ്ക്കുന്നത്. ഫണ്ടിംഗ്, മെന്‍ററിംഗ്, മാർക്കറ്റ് ആക്സസ് എന്നിവ … Read more

അടുത്ത സാമ്പത്തിക വർഷം ദുഷ്‌കരം; 5 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ അത് ഭാഗ്യമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും മറ്റ് രാജ്യങ്ങൾക്കും ദുഷ്കരമായിരിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പലിശ നിരക്ക് ഉയരുകയും കയറ്റുമതി കുറയുകയും ചെയ്യുന്നതിനാൽ അടുത്ത വർഷം 5 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അടുത്ത വർഷം 5 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ … Read more