സ്റ്റാര്‍ട്ടപ്പുകളിലെ നിയമനങ്ങൾ 44% കുറഞ്ഞതായി സർവേ റിപ്പോര്‍ട്ട്
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം നിയമനം കുറഞ്ഞതിനാൽ 2022 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമ്മർദ്ദത്തിലായിരുന്നുവെന്ന് സിഐഇഎൽ എച്ച്ആർ പഠനം. 2022 ജനുവരി-മാർച്ച് കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒക്ടോബർ-ഡിസംബർ കാലയളവിൽ സ്റ്റാർട്ടപ്പുകളിലെ നിയമനങ്ങളിൽ 44 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മികച്ച 60 സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്ന 60,704 ജീവനക്കാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. സുസ്ഥിരമായ ജോലി, ഉയർന്ന ശമ്പളം, മെച്ചപ്പെട്ട വർക്ക്-ലൈഫ് ശൈലി എന്നിവയ്ക്ക് മുൻഗണന നൽകുന്നതിനാൽ നിരവധി സ്റ്റാർട്ടപ്പ് ജീവനക്കാർ മറ്റ് ജോലികളിലേക്ക് മാറുന്നതിന് … Read more