കശ്മീർ ഫയൽസ് പ്രോപ്പഗൻഡ; മേളയിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് ഐഎഫ്എഫ്ഐ ജൂറി ഹെഡ്
പനജി: ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്ര മത്സര വിഭാഗത്തിന്‍റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചത്. രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതിൽ 14 ചിത്രങ്ങൾ മികച്ച നിലവാരമുള്ളതും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ 15-ാമത്തെ സിനിമ കണ്ട ശേഷമാണ് ഞങ്ങളെല്ലാവരും ഞെട്ടുകയും അസ്വസ്ഥരാവുകയും … Read more