ഭക്ഷ്യ വിഷബാധ; സാമ്പിൾ പരിശോധന വിപുലമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോഴിക്കോട്: ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനം കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2006ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ. മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ ഓഫീസർമാർക്കും ഈ അധികാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ കടകളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും സാമ്പിളുകൾ എടുക്കുന്നത് നിയമപരമായി അനുവദനീയമല്ല. നിയമപ്രകാരം ഒരു … Read more

ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും കൂടുതൽ നിയന്ത്രണങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിപ്പിക്കില്ലെന്ന അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാത്തരം ഭക്ഷ്യോൽപ്പാദന, വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും. ഭക്ഷ്യസുരക്ഷാ നിയമം നിർദേശിക്കുന്ന തരത്തിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും. സർട്ടിഫിക്കറ്റിൽ എന്തെങ്കിലും തരത്തിലുള്ള വ്യാജ വിവരങ്ങൾ കണ്ടെത്തിയാലും നടപടി സ്വീകരിക്കും. പരിശോധനയ്ക്കിടെ അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ പേരുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാനന്തവാടിയിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധന; വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ്

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മാനന്തവാടി നഗരസഭയിലെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. പഴകിയ ചിക്കൻ ഫ്രൈ, മീൻകറി, ദോശ, കാലഹരണപ്പെട്ട ശീതളപാനീയങ്ങൾ എന്നിവ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. അതേസമയം സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം കളമശേരിയിൽ 500 കിലോ സുനാമി … Read more

കളമശ്ശേരി സുനാമി ഇറച്ചി വില്പന; പിടിച്ചെടുത്ത ബില്ലുകളിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും

കൊച്ചി: കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസും മുനിസിപ്പൽ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്ന് 40 ലധികം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബില്ലുകളിൽ ഹോട്ടലുകളുടെ പേരുകൾ കളമശേരി നഗരസഭ വെളിപ്പെടുത്തിയിരുന്നില്ല. പ്രതിപക്ഷത്തിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും പ്രതിഷേധത്തെ തുടർന്ന് ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേരുകൾ നഗരസഭ പുറത്തുവിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിലുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. … Read more

സിസേറിയനുകളുടെ എണ്ണം വർധിക്കുന്നു; ബോധവത്കരണവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് സിസേറിയനുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇവ നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം സർവേയും ബോധവൽക്കരണ ക്യാമ്പെയിനും ആരംഭിച്ചു. ഓരോ സംസ്ഥാനത്തെയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം, സിസേറിയനാണെങ്കിൽ അതിനുള്ള കാരണം, സിസേറിയന് ശേഷമുള്ള അമ്മയുടെ ആരോഗ്യം തുടങ്ങിയ വിവരങ്ങളാണ് കേന്ദ്രം തേടുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ സിസേറിയൻ ആവശ്യമില്ലെന്ന ബോധവൽക്കരണം നടത്താനും ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആന്‍റിബയോട്ടിക്ക് ആന്‍റിവൈറൽ മരുന്നുകൾ ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ചു

ഡൽഹി: ആന്‍റിബയോട്ടിക്കുകളും ആന്‍റിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പരിഷ്കരിച്ചു. മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്‍റിബയോട്ടിക് കുത്തിവയ്പ്പുകളും വില നിശ്ചയിച്ച മരുന്നുകളിൽ ഉൾപ്പെടുന്നു. വാൻകോമൈസിൻ, ആസ്ത്മ മരുന്നായ സാൽബുട്ടാമോൾ, കാൻസർ മരുന്നായ ട്രാസ്റ്റുസുമാബ്, ബ്രെയിൻ ട്യൂമർ ചികിത്സാ മരുന്നായ ടെമോസൊളോമൈഡ്, വേദനസംഹാരികളായ ഇബുപ്രോഫെൻ, പാരസെറ്റമോൾ എന്നിവയുടെ വിലയും പരിഷ്കരിച്ചു. വിജ്ഞാപനം അനുസരിച്ച്, ഒരു അമോക്സിസിലിൻ കാപ്സ്യൂളിന്‍റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സിറ്റിറിസിൻ ഗുളികയ്ക്ക് 1.68 … Read more

പറവൂരില്‍ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധ; മജ്‌ലിസ് ഹോട്ടല്‍ പൂട്ടിച്ചു 

പറവൂര്‍: കൊച്ചി പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍. ഇതേ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടൽ അടച്ചുപൂട്ടി. പറവൂർ ടൗണിലെ മജ്‌ലിസ് ഹോട്ടലാണ് അധികൃതർ അടച്ചുപൂട്ടിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് മൂവരും മജ്‌ലിസിൽ നിന്ന് കുഴിമന്തി കഴിച്ചത്. ഇതിനെ തുടർന്ന് ഛർദ്ദി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. 21ഉം 22ഉം വയസുള്ള രണ്ട് പേർക്കും 11 വയസുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

യു.എസില്‍ തീവ്രവ്യാപനത്തിന് കാരണമായ കോവിഡ് വകഭേദം ഇന്ത്യയിലും കൂടുന്നു

ന്യൂഡൽഹി: യുഎസിൽ അതി തീവ്രവ്യാപനത്തിന് കാരണമായ എക്സ്ബിബി.1.5 വേരിയന്‍റ് ഇന്ത്യയിലും വർദ്ധിക്കുന്നു. നിലവിൽ 26 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കണ്‍സോർഷ്യം) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇൻസാകോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കോവിഡ് -19 കേസുകളിൽ 44 ശതമാനവും എക്സ്ബിബി.1.5 കാരണമാണ്. ചൈനയിൽ വ്യാപനത്തിനു കാരണമായ ബിഎഫ്.7 വകഭേദം രാജ്യത്ത് 14 ആയി ഉയർന്നു. പശ്ചിമ … Read more

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതുചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ പരിഷ്കരിച്ചാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ വിജ്ഞാപനത്തിൽ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമല്ല ഇതെന്ന് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂരിൽ ചിക്കനും മയോണൈസും കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

പാപ്പിനിശ്ശേരി: കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയോടെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. പൊറോട്ട, ചിക്കൻ, മയോണൈസ് എന്നിവ കഴിച്ച ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിക്കുകയാണ് ചെയ്തത്.

കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ച ചൈനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ആരോപണങ്ങൾ അവസാനിപ്പിച്ച് കോവിഡുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് പുറത്തുവിടാനുള്ള ചൈനയുടെ നീക്കത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനു ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസിന്‍റെ ഉത്ഭവം തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ നൽകുവാൻ ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 മരണങ്ങൾക്ക് പുറമേ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ, പുറത്തുള്ള രോഗികൾ, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികൾ, ഗുരുതരാവസ്ഥയിലെത്തിയവർ എന്നിവരുടെ ഡാറ്റയും ചൈന പുറത്തുവിട്ടു. മരണങ്ങളെക്കുറിച്ച് … Read more