കോവിഡ് മരണനിരക്ക് പുറത്തുവിട്ട് ചൈന; 35 ദിവസത്തിനിടെ മരണം 60,000

ബീജിങ്: ചൈന ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. രോഗത്തെയും മരണനിരക്കിനെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരോപിച്ചിരുന്നു. മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന ഇപ്പോൾ. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് മരണങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 59,938 കോവിഡ് മരണങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തതായി നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോ മേധാവി ജിയാവോ യഹുയി … Read more

കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നത് അൽഷിമേഴ്സ്, ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്നത് അൽഷിമേഴ്സ്, ഹൃദ്രോഗം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ സ്‌കൂള്‍ ഓഫ് മെഡിസിനിലെയും ലിന്‍ഡ ക്രിനിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡൗണ്‍ സിന്‍ഡ്രോമിലെയും ഗവേഷകരാണ് പഠനം നടത്തിയത്.  ഗവേഷകരുടെ അഭിപ്രായത്തിൽ, കൊളസ്ട്രോൾ കോശങ്ങളെ വിഭജിക്കുന്ന പ്രക്രിയയിൽ തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഇത് മൂലം വികലമായ പുതിയ കോശങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്നും പറയുന്നു. മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎല്ലിന് മനുഷ്യരിലും എലികളിലും കോശവിഭജന പ്രക്രിയയെ തടസ്സപ്പെടുത്താൻ കഴിയുമെന്ന് പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച … Read more

കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദ്ദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി നഗരസഭയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെ കളമശ്ശേരിയിൽ നിന്ന് 500 കിലോയോളം അഴുകിയ കോഴിയിറച്ചിയാണ് പിടികൂടിയത്. നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയടക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ചതായിരുന്നു ഇറച്ചി. റെയ്ഡിന് തൊട്ടുമുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി എത്തിച്ചതായി കണ്ടെത്തി. പഴകിയ ഇറച്ചി … Read more

കുവൈത്തിലെ പുതിയ ഒ​മൈക്രോ​ൺ ഉ​പ​വ​ക​ഭേദം; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

കു​വൈ​ത്ത് സി​റ്റി: ഒ​മൈക്രോ​ൺ ഉ​പ​വ​ക​ഭേ​ദ​മാ​യ എ​ക്​സ്.​ബി.​ബി- 1.5 കഴിഞ്ഞ ദിവസം കുവൈത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ജനങ്ങൾ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. പുതിയ കോവിഡ് സാഹചര്യത്തിൽ എങ്ങനെ ജാഗ്രത പുലർത്തണമെന്നും പുതിയ കോവിഡ് വകഭേദത്തിന്‍റെ വ്യാപന ക്ഷമതയെക്കുറിച്ചും പ്രിവന്റ്റീവ് ഹെൽത്ത് ഡോക്ടർ അബ്ദുള്ള ബെഹ്ബെഹാനി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എക്സ്.ബി.ബി.1.5 അതിവേഗം വ്യാപിക്കുകയും എളുപ്പത്തിൽ പകരുകയും ചെയ്യം. ഈ പ്രത്യേക വിഭാഗം വൈറസുകൾക്ക് രോഗബാധിതരുടെ രോഗപ്രതിരോധ സംവിധാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവുണ്ട്. അതിനാൽ, മുൻകാലങ്ങളിൽ … Read more

അവശ്യ മരുന്നുകളുടെ വിലക്കയറ്റം; പ്രതിരോധിക്കാൻ ദേശീയ ഔഷധവില നിയന്ത്രണ സമിതി

ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണ സമിതി. പുതിയ തീരുമാനത്തോടെ നിലവിൽ ലിസ്റ്റിലുള്ള 112 ഇനങ്ങളുടെ വില കുറയും. ക്യാൻസർ മരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങൾ പുതുതായി നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ എട്ടെണ്ണത്തിന് നിലവിൽ വിപണിയിൽ ലഭ്യമായതിനേക്കാൾ ഉയർന്ന വിലയാണെന്നും ആരോപണമുണ്ട്. മൊത്തവ്യാപാര വില സൂചിക പ്രകാരം കഴിഞ്ഞ തവണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വില 10 ശതമാനത്തിലധികം കൂടിയിരുന്നു. … Read more

ഹജ്ജ് തീർത്ഥാടകർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നിർബന്ധം

ജിദ്ദ: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയിരിക്കണമെന്ന് വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് നിർവഹിക്കാൻ കൊവിഡ് വാക്സിന്‍റെ മുഴുവൻ ഡോസും എടുക്കണമെന്നത് നിബന്ധനയായി നിർദ്ദേശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിനൊപ്പം മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. തീർഥാടകർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാകാൻ പാടില്ലെന്നും നിബന്ധനകളിൽ പറയുന്നു.

ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ലോകത്ത് റിപ്പോർട്ട് ചെയ്ത ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. എന്നിരുന്നാലും, വിദേശ രാജ്യങ്ങളിലേത് പോലെ രോഗവ്യാപനത്തിന് സാധ്യതയില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ മാത്രമാണ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായത്. രാജ്യത്ത് പരിശോധിക്കുന്ന കൊവിഡ് സാമ്പിളുകളിൽ 15 ശതമാനത്തിലും എക്സ്.ബി.ബി, ബി.എ 2.75, ബി.ജെ 1 തുടങ്ങിയ ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങളുണ്ട്. ഡിസംബർ 24 നും ജനുവരി 3 നും ഇടയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 124 യാത്രക്കാർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ … Read more

കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടുന്നില്ല; ചൈനയ്ക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. കൃത്യമായ രോഗ-മരണനിരക്ക് ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വിമർശിച്ചിരുന്നു. ഇപ്പോൾ, കണക്കുകൾ കൃത്യമായി പുറത്ത് വിടാത്തതിന് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള മരണനിരക്ക് കൃത്യമായി പുറത്ത് വരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ഇപ്പോഴും കരുതുന്നുവെന്ന് എമർജൻസി വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഈ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന … Read more

സംസ്ഥാനത്തെ കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ അല്ലെങ്കിൽ പാസ്ചറൈസ്ഡ് എഗ്ഗ് മയോണൈസോ ഉപയോഗിക്കാം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കരുതെന്ന് തീരുമാനിച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ പിന്തുണ നൽകിയതായും മന്ത്രി പറഞ്ഞു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലൈസൻസ് നൽകിക്കഴിഞ്ഞാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തും. ലൈസൻസ് സസ്പെൻഡ് ചെയ്താൽ പോരായ്മകൾ … Read more

ഹോട്ടലുകളുടെ വൃത്തി അടിസ്ഥാനമാക്കി ‘ഹൈജീന്‍ റേറ്റിംഗ്’ ആപ്പ്; ഉടനെന്ന് മന്ത്രി

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ശുചിത്വത്തെ അടിസ്ഥാനമാക്കി ഹോട്ടലുകൾക്ക് ‘ഹൈജീന്‍ റേറ്റിംഗ്’ ആപ്പ് ഉടൻ പുറത്തിറക്കും. ആപ്പ് അവസാന ഘട്ടത്തിലാണെന്നും ആപ്പ് കണ്ട് ഹോട്ടലുകളുടെ ഗുണനിലവാരം വിലയിരുത്താമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകൾ ഇതിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാചകക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കാൻ ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ കുടിവെള്ളം പരിശോധിക്കണമെന്നും ഭക്ഷണം പാഴ്സൽ നൽകുന്ന സമയം രേഖപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നൽകി ഡബ്ല്യുഎച്ച്ഒ

ജനീവ: ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിർമ്മിച്ച ഗുണനിലവരമില്ലാത്ത രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സിറപ്പുകൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അംബ്രാനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിറപ്പിന്‍റെ ഗുണനിലവാരം സ്ഥിരീകരിക്കുന്ന രേഖകൾ നിർമ്മാതാക്കൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ സിറപ്പുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്നാണ് … Read more