സഹകരണ ബാങ്ക്‌കളിൽ 122 ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക്, സംഘം എന്നിവയിലെ ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുണ്ട്. 106 ഒഴിവ് ജൂനിയർ ക്ലർക്ക് / കാഷ്യർ തസ്തികയിൽ. അസിസ്റ്റന്റ് സെക്രട്ടറി – 2, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – 4, ഡാറ്റാ എൻട്രി ഓപറേറ്റർ -10 എന്നിവയാണ് മറ്റ് ഒഴിവുകൾ. പ്രായം: 18 – 40. പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ … Read more

കെഎസ്ആർടിസി ഗവി ടൂർ പാക്കേജിന് ഡിസംബർ ഒന്നിന് തുടക്കം; ആദ്യ സർവീസ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന്

പത്തനംതിട്ട: കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജുകൾ ഡിസംബർ 1 മുതൽ ആരംഭിക്കും. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ്. രാവിലെ 6.30നാണ് സർവീസ്. 70 കിലോമീറ്ററിലധികം ദൈർഘ്യമുള്ള വനയാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. വ്യൂ പോയിന്റുകളും, കെ.എസ്.ഇ.ബിയുടെ ഡാമുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, കൊച്ചുപമ്പ, ഗവി തുടങ്ങിയ സ്ഥലങ്ങളും കാണാം. കൊച്ചുപമ്പയില്‍ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്. വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേട് സന്ദർശിച്ച് രാത്രിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങാം. 36 സീറ്റുള്ള പ്രത്യേക ബസാണ് കെ.എസ്.ആര്‍.ടി.സി. ക്രമീകരിക്കുന്നത്. … Read more

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല: തോമസ് ഐസക്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഡോ.ടി.എം.തോമസ് ഐസക്. ഇതിനകം 6,000 കോടി രൂപ ചെലവഴിച്ച പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ലെന്നും ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ തലസ്ഥാന മേഖലാ വികസന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. രണ്ട് പദ്ധതികളുമായും മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകണമെന്നാണ് എല്ലാവരുടെയും ആവശ്യം. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിൽ വികസനം നടക്കും. ഇതിനകം 6,000 … Read more

കെടിയു വിസി നിയമനം; സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകി

ദില്ലി: സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധനാ ഹർജി നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നേരത്തെ മുൻ വിസി ഡോ രാജശ്രീയും പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. സെലക്ഷൻ കമ്മിറ്റിയുടെ പിഴവിന്‍റെ ഇരയാണ് താനെന്ന് രാജശ്രീ ഹർജിയിൽ പറയുന്നു. യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം നടത്തിയതെന്ന് … Read more

വിഴിഞ്ഞം ഏക്സ്പെർട്ട് സമ്മിറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; ഉദ്ഘാടനം ധനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. രാവിലെ 10ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് പരിപാടി. ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ശശി തരൂരും പരിപാടിയിൽ പങ്കെടുക്കില്ല. തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിന്‍റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്. 

ബിരുദ കോഴ്‌സുകളിലെ ഭാഷാപഠനം പരിഷ്കരിക്കുന്നു; ഇനി 2 സെമസ്റ്ററിൽ മാത്രം

തിരുവനന്തപുരം: ബിരുദ കോഴ്സുകളിൽ ഭാഷാ പഠനം പരിമിതപ്പെടുത്തി കോളേജ് കരിക്കുലം പരിഷ്കരണം. നിലവിൽ 4 സെമസ്റ്ററുകളിൽ ഉൾപ്പെടുന്ന ഭാഷ പഠനം രണ്ട് സെമസ്റ്ററുകളായി ചുരുക്കണമെന്നാണ് ശുപാർശ. ഭാഷ കൂടുതൽ പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി പ്രത്യേകം കോഴ്സുകളും ക്രമീകരിക്കും. പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ ബിരുദ പഠനം പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഒന്നാം ഭാഷ, രണ്ടാം ഭാഷ, മുഖ്യവിഷയം എന്നതാണ് നിലവിലെ രീതി. ഇത് പരിഷ്കരിക്കുകയും ഫൗണ്ടേഷൻ കോഴ്സുകളാക്കി മാറ്റുകയും ചെയ്യും. ഫൗണ്ടേഷൻ … Read more

ഡിഐജി നിശാന്തിനി വിഴിഞ്ഞം സ്പെഷ്യൽ പൊലീസ് ഓഫീസർ ആകും

തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്ത് സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിയുടെ കീഴിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 4 എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തിനൊപ്പം വിഴിഞ്ഞം സംഘർഷത്തിലും അന്വേഷണം നടത്തും. ഒരു പോലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സംഭവം അടുത്തകാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും പൊലീസ് … Read more

മൂന്നാർ ഭൂമി കയ്യേറ്റം; എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല

ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്‍റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. എസ് രാജേന്ദ്രൻ വീട് വാടകയ്ക്ക് നൽകിയ ഭൂമിക്ക് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാറിലെ ഇക്കാനഗറിൽ എസ് രാജേന്ദ്രന്‍റെയും ഭാര്യ ലതാ രാജേന്ദ്രന്‍റെയും പേരിലുള്ള ഒമ്പത് സെന്‍റ് സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് … Read more

ഗവർണർ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

ഓച്ചിറ: ഗവർണർക്ക് രാഷ്ട്രീയം പാടില്ല, രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഓച്ചിറയിൽ വൃശ്ചികോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയിലെ 426 ഗ്രാമങ്ങൾ സന്ദർശിച്ച അദ്ദേഹം അവിടെ 31 വൃക്ഷങ്ങളെക്കുറിച്ചു പഠനം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങള്‍ (Heritage Trees of Goa) എന്നപേരിൽ ഇംഗ്ലീഷില്‍ എഴുതുന്ന പുസ്തകം ഗോവൻ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. വൃക്ഷങ്ങളിൽ ദൈവത്തെ കാണുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്‍റെ സങ്കൽപ്പം അതിശയകരമാണ്. തന്റെ വിശ്വാസവും … Read more

വിഴിഞ്ഞം പൊലീസ് നടപടിയില്‍ 173 പേര്‍ക്ക് പരിക്ക്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി

വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിലെ 173 പേർക്ക് പൊലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക ഷെല്‍, ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റതായി തുറമുഖ വിരുദ്ധ സമരസമിതി. പുരോഹിതൻമാർക്ക് ഉൾപ്പടെ പരിക്കേറ്റു. തലയ്ക്കും മുഖത്തിനും പരിക്കേറ്റവർ വീടുകളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ 23ഉം പാളയത്തെ സ്വകാര്യ ആശുപത്രിയിൽ വിഴിഞ്ഞം ഇടവക വികാരി ഫാ.മെൽക്കണും സഹവികാരികളും ഉൾപ്പെടെ 24 പേരുമാണ് ചികിത്സയിലുള്ളത്. ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ് പതിമൂന്ന് പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ സ്ത്രീകളും പ്രായമായവരുമടക്കം 113 പേർ … Read more

അട്ടപ്പാടി മധു വധക്കേസ്; കളക്ടർ ജെറോമിക് ജോർജിനെ വിസ്തരിക്കും

മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ ഡിസംബർ ഒന്നിന് വിസ്തരിക്കും. ജെറോമിക് ജോർജിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതോടെയാണ് കളക്ടറെ വിസ്തരിക്കുന്നത്. ഒന്നാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് സമൻസ് അയയ്ക്കാനാണ് കോടതിയുടെ തീരുമാനം. വിഴിഞ്ഞത്ത് പ്രതിഷേധങ്ങളും സംഘർഷങ്ങളും നടക്കുന്നതിനാൽ എത്താൻ കഴിയുമോയെന്ന് കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മധു … Read more