പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ വില നൽകണം; കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം

ഡൽഹി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്കുള്ള പണം തിരികെ നൽകണമെന്ന് കേന്ദ്രസർക്കാർ കേരളത്തിന് അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്ന് തിരികെ പിടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ആകെ 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സംസ്ഥാനം പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെയാണ് പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്. 2018 ഓഗസ്റ്റിൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് അരി അനുവദിച്ചത്. 89,540 മെട്രിക് ടൺ … Read more

വനിതാ കൗൺസിലർമാരുടെ നേരെ അതിക്രമം; തിരുവനന്തപുരം ഡെപ്യൂട്ടി മേയർക്കെതിരെ പരാതി

തിരുവനന്തപുരം: നിയമന ശുപാർശ കത്തിനെച്ചൊല്ലി വിവാദത്തിലായ തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പരാതിയുമായി യുഡിഎഫ്. യുഡിഎഫിന്‍റെ വനിതാ കൗൺസിലർമാരാണ് ഡെപ്യൂട്ടി മേയർ പി.കെ രാജുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർക്കെതിരെ ഉടുമുണ്ട് ഉയർത്തിക്കാണിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് യു.ഡി.എഫ് പരാതി നൽകിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ തങ്ങളെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. രാവിലെ 10.45 ഓടെ സമരം നടക്കുമ്പോൾ ഡെപ്യൂട്ടി മേയർ ഈ നിലയിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതിയിൽ പറയുന്നു.

കെടിയു വൈസ് ചാൻസലർ നിയമനം: ഗവർണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. സിസ തോമസിനെ എങ്ങനെയാണ് നിയമനത്തിന് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ആരാണ് സിസ തോമസിന്‍റെ പേര് നിർദ്ദേശിച്ചത്? മറ്റു വി.സിമാർ ഇല്ലായിരുന്നോ? പ്രോ വൈസ് ചാൻസലർ ഉണ്ടായിരുന്നോ? സിസയുടെ പേരിലേക്ക് എങ്ങനെ എത്തി തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്‍റ് ഡയറക്ടറായിരുന്ന സിസ തോമസിനെ ഇടക്കാല … Read more

കോതി സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമ്മിക്കുന്നതിനെതിരായ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് സമരസമിതി പ്രവർത്തകർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. അതേസമയം സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹർത്താലിനെ തുടർന്ന് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കോർപ്പറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, … Read more

പുതിയ തസ്തിക കണ്ടെത്തിയില്ല; ഇക്കൊല്ലവും കെഎഎസ് വിജ്ഞാപനമില്ല

തിരുവനന്തപുരം: ആദ്യ വിജ്ഞാപനം വന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ (കെഎഎസ്) അടുത്ത വിജ്ഞാപനം തയ്യാറായിട്ടില്ല. ഈ വർഷവും ഇത് പ്രസിദ്ധീകരിച്ചേക്കില്ല. പുതിയ തസ്തികകൾ കണ്ടെത്തി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. ഡിസംബർ 31നകം വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ പ്രായപരിധി കഴിഞ്ഞവർക്ക് അവസരം നഷ്ടമാകും. രണ്ട് വർഷത്തിലൊരിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്തണമെന്ന നിബന്ധന തുടക്കത്തിൽ തന്നെ പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കെ.എ.എസിൽ ആദ്യ ബാച്ചിനായി കണ്ടെത്തിയ 105 തസ്തികകളാണുള്ളത്. കൂടുതൽ തസ്തികകൾ … Read more