വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനമാചരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. മുല്ലൂരിലെ ഉപരോധ സമരസ്ഥലത്ത് പൊതുയോഗവും നടക്കും. ഇടവകാംഗങ്ങൾ സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തൽക്കാലം കൂടുതൽ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇന്നലെ ചേർന്ന സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സമരത്തിൽ നിന്ന് … Read more

വിഷം നൽകിയെന്ന കേസ് കെട്ടിച്ചമച്ചത്; എല്ലാം സരിതയുടെ നാടകമെന്ന് മുന്‍ സഹായി

തിരുവനന്തപുരം: സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതി വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. തൊഴിൽ തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടാനാണ് നാടകം കളിച്ചത്. മുടി കൊഴിഞ്ഞതല്ലെന്നും ബാർബർ ഷോപ്പിൽ കൊണ്ടുപോയി ഷേവ് ചെയ്യുകയായിരുന്നെന്നും വിനു കുമാർ പറഞ്ഞു. പല രഹസ്യങ്ങളും അറിയാവുന്നതുകൊണ്ടാണ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. സരിതയ്ക്ക് ന്യൂറോ സംബന്ധമായ രോഗം മാത്രമേ ഉള്ളൂ. സോളാർ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികൾക്ക് വിവരം നൽകുകയും … Read more

കലോത്സവം; കോഴിക്കോട് റവന്യൂ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: റവന്യൂ ജില്ലാ കലോൽസവം പ്രമാണിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും നാളെ (ചൊവ്വ-നവംബർ 29) അവധിയായിരിക്കും. ഡി.ഡി.ഇ. സി. മനോജ് കുമാര്‍ ആണ് ഇത് അറിയിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് ആർ.ഡി.ഡിയും വി.എച്ച്.എസ്.ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ.ഡിയും അറിയിച്ചു.

സിൽവർലൈൻ; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി

തൃശൂർ: കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടിയന്തിരമായി പൂർത്തിയാക്കേണ്ട മറ്റ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ അവരെ ചുമതലപ്പെടുത്തിയതാണ്. റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചാലുടൻ ഇവരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിക്കുന്നത് വരെ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കുന്നതിനായി വിട്ടുനൽകിയ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ … Read more

വിഴിഞ്ഞം പദ്ധതി; സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: സമരസമിതി ഒഴികെയുള്ളവരെല്ലാം വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി മന്ത്രി ജി.ആർ.അനിൽ. സമരസമിതി ഒഴികെ മറ്റെല്ലാവരും പദ്ധതി നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിന്‍റെ സ്പിരിറ്റ് പ്രതിഷേധക്കാർ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർവകക്ഷി യോഗത്തിന്‍റെ ഫലം എന്തെന്ന് അറിയില്ലെന്ന് മോണ്‍. യൂജിന്‍ പെരേര പറഞ്ഞു. സർവകക്ഷി യോഗത്തിൽ വിഴിഞ്ഞത്തെ സംഭവങ്ങളെ എല്ലാവരും അപലപിച്ചതായി സി.പി.എം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഉറപ്പ് നൽകി. സമരം അവസാനിക്കുമോ എന്ന് അറിയില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

സ്വയം തിരുത്താൻ തുടങ്ങിയത് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിൽ സഹികെട്ടപ്പോൾ; ഗവർണർ

തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ്. “സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ഗവർണർ എന്ന നിലയിൽ സ്വയം തിരുത്താൻ തുടങ്ങിയത്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തുവെന്ന് തെളിഞ്ഞാൽ രാജിവയ്ക്കാൻ തയ്യാറാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ? തെളിവുണ്ടെങ്കിൽ രാജിവയ്ക്കാം. സർവകലാശാലയുടെ സ്വതന്ത്രാധികാരത്തിൽ സംസ്ഥാന സർക്കാർ ഇടപെടാൻ ശ്രമിക്കുകയാണ്. ഗവർണർ പറഞ്ഞു.

സമാധാനാന്തരീക്ഷം വേണമെന്ന് മന്ത്രി; തീരുമാനമാകാതെ വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം പിരിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സർവകക്ഷിയോഗത്തിൽ പാർട്ടികൾ അക്രമത്തെ അപലപിച്ചു. സമാധാനാന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാൽ സമരസമിതി ഇതിനെ എതിർത്തു. ഇന്നലെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി യോഗത്തിൽ പറഞ്ഞു. പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമം അനുവദിക്കാനാവില്ലെന്ന് സർക്കാർ യോഗത്തിൽ വ്യക്തമാക്കി.

വിഴിഞ്ഞം അക്രമം ആസൂത്രിതമായി കണക്കാക്കാനാവില്ല: സർക്കാരിനെതിരെ ജോസ് കെ. മാണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമസംഭവങ്ങളിലും സംസ്ഥാന സർക്കാരിനെതിരെ കേരള കോൺ‍ഗ്രസ് (എം). സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പ് പൂർണമായും പാലിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളെ ആസൂത്രിതമായി കണക്കാക്കാനാവില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എം.പിയുമായ ജോസ് കെ.മാണി പറഞ്ഞു. എടുത്ത അഞ്ച് തീരുമാനങ്ങളും നടപ്പാക്കുന്നതിൽ വേഗത ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ദൗർഭാഗ്യകരമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് … Read more

കെടിയു വിസി നിയമനം; സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വിസി നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് ശേഷം വിധി പറയും. തങ്ങൾ നൽകിയ പട്ടിക തള്ളിക്കളഞ്ഞ് ഡോ.സിസ തോമസിനെ ഇടക്കാല വി.സിയായി ഗവർണർ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സർക്കാർ വാദിച്ചു. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടെ മതിയായ യോഗ്യതയുള്ളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ കണ്ടെത്തിയതെന്നുമാണ് ഗവർണറുടെ നിലപാട്. വി.സി നിയമനത്തെച്ചൊല്ലിയുള്ള സർക്കാർ-ഗവർണർ … Read more

വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നത്; കെ.ടി.ജലീല്‍

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും വൈദികർ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവമുള്ളതാണെന്നും കെ.ടി ജലീൽ എം.എൽ.എ. കേരളത്തിൽ ആദ്യമായാണ് നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത്. ഓരോ മതസമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ആരാധനാലയങ്ങളെ സമരകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്താൽ, ഇന്ത്യ പോലൊരു ബഹുമതരാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിപ്പിക്കുന്ന … Read more

ജാമ്യ വ്യവസ്ഥ തെറ്റിച്ചു; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎയും

ന്യൂ ഡൽഹി: യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയും. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് എൻഐഎയുടെ നീക്കം. പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന് എൻഐഎ കോടതി ജാമ്യം അനുവദിച്ചത് മറ്റൊരു കേസിലും ഉൾപ്പെടരുതെന്നതുൾപ്പടെയുള്ള കർശന ഉപാധികളോടെയാണ്. കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വിദ്യാർത്ഥികളെ മർദ്ദിച്ചെന്നാരോപിച്ച് അലൻ ഷുഹൈബിനെതിരെ ഈ … Read more