ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അനുമതി നൽകാത്തത് കേന്ദ്ര സർക്കാരാണെന്നും കേരളത്തിന് മെച്ചപ്പെട്ട പദ്ധതി വരേണ്ടെന്ന കേന്ദ്ര നിലപാടാണ് പ്രശ്നമെന്നുമായിരുന്നു ബാലഗോപാലിന്റെ പ്രതികരണം. ഉദ്യോഗസ്ഥരെ...
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ പാറക്കെട്ടുകളോട് ചേർന്നുള്ള പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വരയാടുകളുടെ (നീലഗിരി താർ) എണ്ണം വർദ്ധിക്കുന്നു. വനമേഖലയോട് ചേർന്നുള്ള തോട്ടം പ്രദേശത്തും വിനോദസഞ്ചാരികൾ എത്തുന്ന വ്യൂപോയിന്റുകളിലും മേയുന്ന വരയാടുകൾ സഞ്ചാരികളെയും ആകർഷിക്കുന്നു. ഒന്നര...
പാലക്കാട്: പാലക്കാട് മേലാമുറിയിൽ പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ 4 പേർക്ക് ഷോക്കേറ്റു. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിപ്പറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ലിഫ്റ്റ് ചെയ്യുന്നതിനിടെ...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിന്‍വലിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം നിലനില്‍ക്കുന്നത്...
കൊച്ചി: കെ.ടി.യു. താല്‍ക്കാലിക വിസിയായി ഡോ. സിസാ തോമസിന്റെ നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. വിസി തസ്തികയിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യരായവർ ഉണ്ടായിരുന്നില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് സിസ...
തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പരിഷ്ക്കരണത്തിനൊരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം 4 വർഷമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ...
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കെസിബിസി. മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. മറ്റു മതസ്ഥർക്കെതിരെ സഭ ഒരു തരത്തിലുമുള്ള പ്രതികരണവും നടത്തിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന പ്രശ്നം പരിഹരിക്കാൻ സഹായിക്കുമോ എന്ന്...
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അക്രമം ഇളക്കിവിട്ട് തീരപ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ ഇറങ്ങിയ ശക്തികൾ...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെർമിനലിന്റെ ഉദ്ഘാടനം ഡിസംബർ 10ന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേതെന്നാണ് സിയാൽ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ബിസിനസ്...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവീസിൽ പുതിയ പരിഷ്കാരം. അങ്കമാലിയെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പാക്കാൻ പോകുന്നത്. കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. വടക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അങ്കമാലിയിൽ ഇറങ്ങി...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പറയാനുള്ള ജാള്യത മൂലമാണ് സർക്കാർ അത് തുറന്ന് പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിൽവർലൈൻ...