വമ്പന്മാർ കടന്നു; ബ്രസീലും പോർച്ചുഗലും പ്രീക്വാർട്ടറിൽ

സ്വിറ്റ്സർലൻഡിനെ 1: ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തി പോർച്ചുഗലും സ്വിറ്റ്സർലൻഡിനെ ഒന്നേ പൂജ്യത്തിന് കീഴടക്കി ബ്രസീലും ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ശേഷം ബ്രസീലും പോർച്ചുഗലും മാത്രമാണ് പ്രീക്വാർട്ടറിലെത്തുന്നത്. ബ്രൂണോ ഫെർണാണ്ടസാണ് ഉറുഗ്വേയ്ക്കെതിരെ പോർച്ചുഗലിന്‍റെ രണ്ട് ഗോളുകളും നേടിയത്. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കാസെമിറോയാണ് ബ്രസീലിനായി ഗോൾ നേടിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ കാമറൂണും സെർബിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ചപോൾ ഘാന 3-2ന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചു. കാമറൂണിനായി ജീൻ … Read more

മെക്സിക്കൻ പതാകയും ജേഴ്സിയും ചവിട്ടി; മെസിക്ക് ഭീഷണിയുമായി ബോക്സിംഗ് താരം 

മെക്‌സികോ സിറ്റി: അർജന്‍റീന-മെക്സിക്കോ മത്സരത്തിന് പിന്നാലെ ലയണൽ മെസിക്ക് ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിംഗ് ലോകചാമ്പ്യൻ കാനെലോ അൽവാരസ്. മെക്സിക്കോയ്ക്കെതിരായ മത്സരം ജയിച്ചതിന് ശേഷം മെസിയും സംഘവും ഡ്രസിംഗ് റൂമിൽ ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സമയത്ത് മെസി മെക്സിക്കോയുടെ ജേഴ്സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് ആരോപണം. ആഘോഷത്തിന്‍റെ വീഡിയോ പങ്കുവച്ചാണ് കനെലോ അൽവാരെസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. “ഞങ്ങളുടെ പതാകയും ജേഴ്സിയും ഉപയോഗിച്ച് മെസി നിലം വൃത്തിയാക്കുന്നത് കാണുക,” അൽവാരെസ് ട്വീറ്റ് ചെയ്തു. “എന്നെ കാണാതിരിക്കാൻ … Read more

കരുത്ത് കാട്ടി ഘാന; ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു

ദോഹ: ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ജയം. മത്സരത്തിൽ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ആദ്യ പകുതിയിൽ ഘാന ലീഡ് നേടിയത്. മത്സരത്തിന്റെ 24–ാം മിനിറ്റിൽ മുഹമ്മദ് സാലിസു, 34–ാം മിനിറ്റിലും 68–ാം മിനിറ്റിലും മുഹമ്മദ് കുഡൂസ് എന്നിവരാണ് ഘാനയ്‌ക്കായി ഗോൾ നേടിയത്. 58–ാം മിനിറ്റിലും 61–ാം മിനിറ്റിലും ചോ ഗെ സോങ്ങ് ആണ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ നേടിയത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന … Read more

ഫിഫ ലോകകപ്പ്; സെർബിയ-കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു

ദോഹ: ഫിഫ ലോകകപ്പിൽ സെർബിയ, കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും 3 ഗോളുകൾ വീതമാണ് നേടിയത് 29–ാം മിനിറ്റിൽ ജീൻ ചാൾസ് കാസ്റ്റെലേറ്റൊ ആണ് കാമറൂണിന് വേണ്ടി ആദ്യ ഗോൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ 29–ാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയശേഷമായിരുന്നു സെർബിയയുടെ തിരിച്ചടി. ആദ്യ പകുതിയിൽ സെർബിയയ്ക്ക് ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്നു.

ഒരോവറില്‍ 7 സിക്‌സർ; ഋതുരാജ് ഗെയ്ക്ക്‌വാദിന് റെക്കോർഡ്

അഹമ്മദാബാദ്‌: വിജയ് ഹസാരെ ട്രോഫിയിൽ സ്റ്റാറായി മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്ക്‌വാദ്. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ ഗെയ്ക്ക്‌വാദ് ഒരോവറിൽ ഏഴ് സിക്സറുകളാണ് അടിച്ചത്. മത്സരത്തിൽ അദ്ദേഹം ഇരട്ട സെഞ്ച്വറിയും (220) നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു താരം ഒരു ഓവറിൽ തുടർച്ചയായി ഏഴ് സിക്സറുകൾ പറത്തുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും അദ്ദേഹത്തിന്‍റെ പേരിലാണ്. 2013ൽ ധാക്ക പ്രീമിയർ ഡിവിഷൻ മത്സരത്തിൽ ഒരോവറിൽ 39 റൺസ് … Read more

റൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു; 3 പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് മേലാമുറിയിൽ പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ 4 പേർക്ക് ഷോക്കേറ്റു. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിപ്പറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ലിഫ്റ്റ് ചെയ്യുന്നതിനിടെ കട്ടൗട്ട് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെയ്മറില്ലാതെ ബ്രസീൽ; പോരാട്ടം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ

ദോഹ: നെയ്മറുടെ അഭാവത്തിൽ ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങാൻ ബ്രസീൽ. തിങ്കളാഴ്ച രാത്രി 9.30ന് സ്വിറ്റ്സർലൻഡിനെയാണ് മഞ്ഞപ്പട നേരിടുന്നത്. വിജയിക്കുന്ന ടീമിന് നോക്കൗട്ടിനുള്ള സാധ്യത കൂടുതലായിരിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ കാമറൂണ്‍ സെർബിയയെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം. ആദ്യ മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീൽ. സ്ട്രൈക്കര്‍ റിച്ചാലിസന്‍റെ ഇരട്ട ഗോൾ പരിശീലകൻ ടിറ്റെയ്ക്ക് ആത്മവിശ്വാസം നൽകുന്നു. നെയ്മറിന് പകരക്കാരനായി ആരെത്തുമെന്ന് വ്യക്തമല്ല. റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ ടീമിലെത്താനാണ് സാധ്യത. പരിക്കേറ്റ ഡിഫൻഡർ ഡാനിലോയ്ക്ക് പകരക്കാരനായി … Read more

സഞ്ജു വീണ്ടും വൈറൽ; മഴയത്ത് ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിച്ച് താരം

ഹാമിൽട്ടൻ: മികച്ച ഫോമിലായിരുന്നിട്ടും ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ആരാധകരുടെ രോഷം ഉയരുന്നതിനിടെ സഞ്ജു വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി. ഇത്തവണ മഴമൂലം കളി തടസ്സപ്പെട്ടപ്പോൾ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനിറങ്ങിയാണ് സഞ്ജു ആരാധകരുടെ ഹൃദയം കവർന്നത്. ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. മഴയും കാറ്റും കാരണം നിലം മൂടാൻ പാടുപെടുന്ന ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനാണ് സഞ്ജു ഗ്രൗണ്ടിലെത്തിയത്. … Read more

ഫിഫ ലോകകപ്പ്; ബെൽജിയത്തിനെ പരാജയപ്പെടുത്തി മൊറോക്കോ

ദോഹ: ഫിഫ ലോകകപ്പിൽ ബെൽജിയത്തെ പരാജയപ്പെടുത്തി മൊറോക്കോ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. എഴുപത്തി മൂന്നാം മിനിറ്റിൽ അബ്ദുൽഹമീദ് സബിരി ആണ് ആദ്യ ഗോൾ നേടിയത്. അനായാസം ജയിച്ചടക്കാമെന്ന പ്രതീക്ഷയിലെത്തിയ ലോക രണ്ടാം നമ്പർ ടീമിനെ ആഫ്രിക്കൻ സംഘം ഞെട്ടിച്ചു. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് വീണുകിട്ട ഫ്രീകിക്ക് ഗോൾ ‘വാറി’ൽ തട്ടിത്തെറിച്ചു. ബെൽജിയം മുന്നേറ്റ നിരയെ ഗോൾപോസ്റ്റ് കടത്താതെ ആഫ്രിക്കൻ പ്രതിരോധനിര കോട്ട കെട്ടിയിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമിനും ഗോളൊന്നും കണ്ടെത്താനായിരുന്നില്ല.

ഐപിഎൽ ഫൈനൽ മത്സരത്തോടെ റെക്കോർഡ്; നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്കിൽ

അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത റെക്കോർഡാണ് സ്റ്റേഡിയം നേടിയത്. 2022 ഐപിഎൽ ഫൈനലിൽ ആയിരുന്നു ഈ ചരിത്ര നേട്ടമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച പറഞ്ഞു. നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന മൊട്ടേര സ്റ്റേഡിയത്തിന് 110,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ 10,000ത്തിൽ അധികം പേരെ ഉൾകൊള്ളും.

ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് എതിരില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. മറ്റ് നോമിനിേഷനുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അന്തിമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 10ന് ഉണ്ടാകും.