ദോഹ: ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും ഷോട്ടുകൾ ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ജപ്പാന് തിരിച്ചടിയായത്. കീഷർ ഫുള്ളർ ആണ്...
ഹാമില്‍ട്ടണ്‍: ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ഫോമിൽ തുടരുന്ന സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ എന്നിവരെ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം. ദീപക് ഹൂഡയും ദീപക് ചാഹറുമാണ് പകരം ടീമിൽ എത്തിയത്. ടീം കോമ്പിനേഷന്റെ പേരിൽ...
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ മുൻ ചാംപ്യൻമാരായ സ്പെയിനും ജർമ്മനിയും നേർക്കുനേർ വരും. വൈകിട്ട് 3.30ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ കോസ്റ്ററീക്കയെ നേരിടും. ആദ്യ കളിയിൽ വലിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ്...
രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ അർജന്‍റീന കീഴടക്കിയത്. 64-ാം മിനിറ്റിൽ...
ദോഹ: ഡെന്മാർക്കിനെ 2–1നു തോൽപിച്ച്, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി. കിലിയൻ എംബപെ ഫ്രാൻസിന്റെ 2 ഗോളുകളും നേടിയപ്പോൾ...
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി പോളണ്ട്. എതിരില്ലാത്ത 2 ഗോളിനാണ് ജയം. ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 39–ാം മിനിറ്റിൽ പിയോറ്റർ സെലിൻസ്കിയാണ് പോളണ്ടിനായി ആദ്യ ഗോൾ...
തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പി.ടി ഉഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞു.
കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലോകകപ്പിൽ വീണ്ടും പരിക്കേൽക്കുന്നത് വേദനാജനകമാണെന്നും ബ്രസീൽ താരം നെയ്മർ. അതിരുകളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് താനെന്നും തന്‍റെ വിശ്വാസം അനന്തമാണെന്നും നെയ്മർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ്...
ഖത്തർ ലോകകപ്പിൽ ആദ്യ വിജയം നേടി ഓസ്ട്രേലിയ. ടുണീഷ്യയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ഇരുപത്തി മൂന്നാം മിനിറ്റിൽ മിച്ചൽ ഡുക്ക് ആണ് ഗോൾ നേടിയത്. ഗ്രൂപ്പ് ഡിയിൽ ഇരുടീമുകളുടേയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ...
പാക്കിസ്ഥാൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാനെ അനുവദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യൻ ടീം ടൂർണമെന്‍റിൽ പങ്കെടുക്കില്ലെന്ന നിലപാട് ബി.സി.സി.ഐ അറിയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം....
ദോഹ: 2022 ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഖത്തർ മാറി. ഗ്രൂപ്പ് എയിൽ നെതർലൻഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെ ആതിഥേയർക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങി. ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയര്‍...