ഖത്തര്‍ ലോകകപ്പ്; ആദ്യ റെഡ് കാര്‍ഡ് വെയില്‍സ് ഗോളി വെയ്ന്‍ ഹെന്‍സേയ്ക്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് റഫറി പുറത്തെടുത്തു. 84-ാം മിനിറ്റിൽ ഇറാന്‍റെ തരീമിയെ ഫൗൾ ചെയ്തതിന് വെയിൽസ് ഗോൾകീപ്പർ വെയ്ൻ ഹെൻസെയ്ക്ക് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാർഡ് പുറത്തെടുക്കുകയും പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം തീരുമാനം പിൻവലിക്കുകയും ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. പെനാൽറ്റി ബോക്സിൽ നിന്ന് 30 വാര അകലെ വന്ന് തരീമിയുടെ ഗോൾ നേടാനുള്ള നീക്കം തടയാൻ ഹെൻസി ശ്രമിച്ചു. ഇതിനിടയിൽ കാൽമുട്ട് ഉയർത്തി ഗോൾ ശ്രമം തടയാൻ … Read more

ബ്രസീലിന് ആശങ്ക; സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ നെയ്‌മർ കളിച്ചേക്കില്ല

ദോഹ: സെർബിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയൻ താരം നെയ്‌മറിന് അടുത്ത മത്സരം നഷ്ടമാകാൻ സാധ്യത. സ്വിറ്റ്സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ചില കായിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 48 മണിക്കൂർ നീണ്ട നിരീക്ഷണത്തിന് ശേഷം മാത്രമേ പരിക്ക് ഗുരുതരമാണോ എന്ന് പറയാനാകൂവെന്ന് ബ്രസീൽ കോച്ച് ടിറ്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെർബിയക്കെതിരെ 80ആം മിനിറ്റിൽ നെയ്‌മർ നീരുവച്ച … Read more

ഫിഫ ലോകകപ്പ്; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വെയിൽസിനെ തകർത്ത് ഇറാൻ

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് മത്സരങ്ങളിൽ വെയിൽസ്-ഇറാൻ പോരാട്ടത്തിൽ ഇറാന് വിജയം. അധിക സമയത്ത് നേടിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ വെയിൽസിനെ തകർത്തത്. ഇറാന് വേണ്ടി റൂസ്‌ബേ ചെഷ്മി അധിക സമയത്തെ 8-ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയപ്പോൾ, 3 മിനുട്ടിന് ശേഷം റമീൻ റസെയൻ അടുത്ത ഗോൾ നേടി. വെയിൽസ് ഗോളി വെയ്ൻ ഹെന്നസ്സിക്ക് ഇതേ മത്സരത്തിൽ റെഡ് കാർഡും ലഭിച്ചു.