ഇനി വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

അങ്ങനെ വാട്സ്ആപ്പിൽ ‘വോയ്സ് നോട്ട്സ്’ സ്റ്റാറ്റസ് ആക്കുവാനുള്ള ഫീച്ചറും വന്നു. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വാബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിച്ച് തുടങ്ങാം. ബീറ്റാ പതിപ്പ് ഉള്ളവർ എത്രയും വേഗം വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ ഫീച്ചർ പരീക്ഷിക്കണം. ടെക്സ്റ്റുകൾ, വീഡിയോകൾ, ഇമേജുകൾ എന്നിവ സ്റ്റാറ്റസായി സ്ഥാപിക്കാനുള്ള ഓപ്ഷൻ നിലവിൽ വാട്സ്ആപ്പിലുണ്ട്. എന്നിരുന്നാലും, ഇപ്പോൾ മുതൽ നിങ്ങൾക്ക് പറയാനുള്ളത് വോയ്സ് സന്ദേശങ്ങളായി സ്റ്റാറ്റസ് … Read more

ഇന്ത്യക്കാര്‍ക്ക് ഡേറ്റിങ് ആപ്പുകളോട് പ്രിയമേറെ; ഡാറ്റ പുറത്തുവിട്ട് ‘ഗ്ലീഡൻ’

ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വളരെക്കാലമായി പ്രചാരത്തിലുണ്ട്. പങ്കാളികളെ തിരഞ്ഞെടുക്കാൻ പലരും ഇപ്പോൾ ഡേറ്റിംഗ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു. കൊവിഡിന് ശേഷം ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽ ഡേറ്റിംഗ് അപ്ലിക്കേഷനുകളിൽ നിന്ന് പുറം തിരിഞ്ഞിരുന്ന ഇന്ത്യക്കാർ ഇപ്പോൾ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതും ഡേറ്റിംഗ് അപ്ലിക്കേഷനുകളാണ്. പ്ലേ സ്റ്റോറിൽ ആയിരക്കണക്കിന് ഡേറ്റിംഗ് അപ്ലിക്കേഷനുകൾ ഉണ്ട്.  ഇന്ത്യക്കാർ ജീവിതകാലം മുഴുവൻ ഒരു ബന്ധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എങ്കിലും പങ്കാളി എന്നതിനുപുറമെ, വിവാഹേതര ബന്ധങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. … Read more

സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വതും വിറ്റ് ട്വിറ്റർ; പക്ഷി ശിൽപം വിറ്റത് 1,00,000 ഡോളറിന്

സാൻ ഫ്രാൻസിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിൽപ്പനക്ക് വെച്ച് ട്വിറ്റർ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 600 ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റു. കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്റർ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശിൽപം ആണ്. ചൊവ്വാഴ്ച ഇത് 100,000 ഡോളറിനാണ് (81,25,000 രൂപ) വിറ്റുപോയത്. നാലടിയോളം രൂപമുള്ള ശില്പം ആരാണ് … Read more

സിറ്റി സർവീസുകൾ പൂർണമായും ഇലക്ട്രിക് ആക്കും; കൂടുതൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി

തിരുവനന്തപുരം: സ്വിഫ്റ്റിനായി 263 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങാനൊരുങ്ങി കെ.എസ്.ആർ.ടി.സി. നഗര, ജില്ലാ തല സേവനങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പുതിയവ വാങ്ങാൻ തീരുമാനിച്ചത്. ആദ്യ ബാച്ചിലെ പത്ത് ബസുകൾ കൂടി ഇനി ഇറങ്ങാനുണ്ട്. രണ്ടാം ബാച്ചിലെ 113 ബസുകൾ നഗര ഉപയോഗത്തിന് സാധ്യമായ നീളം കുറഞ്ഞവയാണ്. ഇവ തിരുവനന്തപുരം നഗരത്തിൽ വിന്യസിക്കും. സിറ്റി ബസുകൾ പൂർണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. എസി ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. … Read more

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോണിൻ്റെ തിരിച്ചുവരവ്

സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 % ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറവ്‌ വന്നിട്ടും ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസിന്‍റെ “ഗ്ലോബൽ 500 2023” റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളുടെ പട്ടികയിൽ ആമസോൺ ഒന്നാമതെത്തിയപ്പോൾ അതിന്‍റെ റേറ്റിംഗ് എഎഎ + … Read more

സ്‌ഫോടനത്തെ അതിജീവിക്കാൻ കഴിയുന്ന സിസിടിവി ക്യാമറ അവതരിപ്പിച്ച് യുഎഇ

യുഎഇ: ലോകത്തിലാദ്യമായി സ്ഫോടനത്തെ അതിജീവിക്കാൻ കഴിയുന്ന സിസിടിവി ക്യാമറ യു.എ.ഇയിൽ അവതരിപ്പിച്ചു. പ്രധാനമായും ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങൾക്കായി രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ സുരക്ഷാ ക്യാമറയാണിത്. സ്ഫോടനങ്ങളിൽ ഈ സവിശേഷ സിസിടിവി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ സൈനിക മേഖലകൾ, വിമാനത്താവളങ്ങൾ, എണ്ണ വ്യവസായം, ജയിലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവ അനുയോജ്യമാണ്. വടക്കേ അമേരിക്കൻ, യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ക്യാമറ ‘എക്സ്ഇ’ പരിരക്ഷണ രീതിയാണ് ഉപയോഗിക്കുന്നത്.

കൂട്ടപ്പിരിച്ചുവിടലിന് മൈക്രോസോഫ്റ്റും; 10,000ലധികം ജീവനക്കാർക്ക് ജോലി പോയേക്കും

വാഷിംഗ്ടൺ: ടെക് ഭീമനായ മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് മൊത്തം തൊഴിലാളികളുടെ 5 ശതമാനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. 220,000 ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ് തീരുമാനം നടപ്പാക്കിയാൽ 10,000 ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ആഗോളതലത്തിലുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് ഇന്ന് (ബുധനാഴ്ച) എഞ്ചിനീയറിംഗ് ഡിവിഷനുകളിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ അവസാന … Read more

ആപ്പിൾ ഇന്ത്യയെ ലക്ഷ്യമിടുന്നു; 2027ഓടെ ഇന്ത്യ ലോകത്തിന്റെ ഐഫോൺ ഫാക്ടറിയായേക്കാം

ഡൽഹി: വിവിധ കാരണങ്ങളാൽ ആപ്പിൾ അതിന്‍റെ ഉൽപ്പന്നങ്ങളുടെ ഉത്പാദനം ചൈനയിൽ നിന്ന് പൂർണ്ണമായും മാറ്റാൻ ഒരുങ്ങുകയാണ്. അതേസമയം അമേരിക്കൻ ടെക് ഭീമൻ അടുത്തതായി പ്രധാന ഉൽപാദന കേന്ദ്രങ്ങൾ തുറക്കാൻ ലക്ഷ്യമിടുന്ന ഏഷ്യൻ രാജ്യങ്ങളാണ് ഇന്ത്യയും വിയറ്റ്നാമും. 2025 ഓടെ ആപ്പിൾ ഐഫോൺ ഉൽപാദനത്തിന്‍റെ 25 ശതമാനം ഇന്ത്യയിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2027 ഓടെ ഇന്ത്യയിലെ ഐഫോൺ ഉൽപാദനം 50 ശതമാനം വളരുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ചൈനയ്ക്ക് പകരം ഇന്ത്യ ആപ്പിളിന്‍റെ … Read more

വിവാഹേതര ബന്ധങ്ങൾക്കായുള്ള ഡേറ്റിംഗ് ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ

ഡേറ്റിംഗ് അപ്ലിക്കേഷനുകൾക്ക് സമീപ വർഷങ്ങളിൽ വളരെയധികം ജനപ്രീതിയാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വഴി പരിചയപ്പെടുകയും കാണുകയും ഡേറ്റ് ചെയ്യുകയും ചെയ്യുന്ന നിരവധി ആളുകളാണ് ഇന്ത്യയിലുള്ളത്. മുമ്പ് ഡേറ്റിംഗ് അപ്ലിക്കേഷനുകൾ നമ്മുടെ സമൂഹത്തിൻ്റെ ഭാവനയ്ക്ക് അതീതമായിരുന്നുവെങ്കിലും ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറി, ഡേറ്റിംഗ് അപ്ലിക്കേഷനുകൾ എല്ലാവർക്കും സുപരിചിതമായി.  മിക്ക ഇന്ത്യക്കാരും ഒരു പങ്കാളി എന്നതിൽ ഉറച്ച് നിൽക്കണം എന്ന് പറയുന്നവരാണ്. അതേ ഇന്ത്യയിൽ, വിവാഹിതർക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷൻ വളരെ ജനപ്രിയമാണെന്നും നിരവധി ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട്.  ഫ്രാൻസിൽ … Read more

ഷെയർചാറ്റും മോജും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു; 500ഓളം പേരെ ബാധിക്കും

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികൾ ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായുള്ള മൊഹല്ല ടെക്കിന്‍റെ ഉടമസ്ഥതയിലുള്ള ഷെയർചാറ്റും അതിന്‍റെ വീഡിയോ ആപ്ലിക്കേഷനായ മോജും തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങുകയാണ്. ഏകദേശം 500 ഓളം പേരെ ഇത് ബാധിക്കും. 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2,200 ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതിന്‍റെ വിപണി മൂല്യം 500 കോടി ഡോളറാണ്. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി വക്താവ് … Read more

ശാസ്ത്ര മേഖലയില്‍ സ്ത്രീകളെ കൂടുതല്‍ നിയമിക്കാന്‍ ഒരുങ്ങി കമ്പനികള്‍

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) അടിസ്ഥാനമാക്കിയുള്ള തൊഴിലുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാങ്കേതിക നവീകരണത്തിൽ വൈവിധ്യമാർന്ന ആശയങ്ങൾ കൊണ്ടുവരുന്നതിനും ടാലന്‍റ് പൂൾ വിപുലീകരിക്കുന്നതിനും ഇത് സഹായിക്കും. ഇതിന്‍റെ ഭാഗമായി പല കമ്പനികളും കൂടുതൽ വനിതകളെ നിയമിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്ടിഇഎമ്മിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് കമ്പനികൾ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോലിയിലേക്ക് മടങ്ങുന്നവരെയും ഇത് സഹായിക്കുന്നു. വേദാന്ത, പ്രോക്ടർ ആൻഡ് ഗാംബിൾ, … Read more