പൊന്ന് തേടി കേന്ദ്രം കോലാറിലേയ്ക്ക്; നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗസ്ഥർ

ബെംഗളൂരു: ബ്രിട്ടീഷ് ഭരണകാലത്ത് കർണാടകയിൽ പ്രവർത്തനം ആരംഭിച്ച സ്വർണ്ണ ഖനികളിലെ സംസ്കരിച്ച 50 ദശലക്ഷം ടൺ അയിരിൽ അവശേഷിക്കുന്ന സ്വർണ്ണം വേർതിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ. ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ വടക്ക് കിഴക്കായുള്ള കോലാർ സ്വർണ്ണ ഖനികളിൽ നിന്ന് വീണ്ടും സ്വർണ്ണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിക്കുന്നത്. കോലാറിലെ സ്വർണ്ണ ഖനികൾ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഖനികളിൽ ഒന്നാണ്. 20 വർഷത്തിലേറെയായി ഖനനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇവിടെ, മുമ്പ് സ്വർണ്ണം ശേഖരിച്ച അയിരിൽ ശേഷിക്കുന്ന സ്വർണ്ണം പുതിയ … Read more

ചൈനയുമായുള്ള തർക്കങ്ങൾക്കിടെ അഗ്നി-5 മിസൈൽ പരീക്ഷിച്ച് ഇന്ത്യ

ഡൽഹി: ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ചു. അഗ്‌നി-5 മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും. അതായത് ചൈനയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും എത്തിച്ചേരാനുള്ള ശേഷിയുണ്ട് എന്നർത്ഥം.

ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം; ആദ്യ രാജ്യമാകാൻ ഇന്ത്യ

ന്യൂഡൽഹി: ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ. ഇതിനായി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ പി.ഡി.വഗേല പറഞ്ഞു. വാർത്താ വിതരണ പ്രക്ഷേപണമുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികൾ നൽകുന്നതിനുള്ള ശുപാർശ ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പെക്ട്രം ലേലത്തിനും ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയത്തിന്‍റെ അനുബന്ധ വശങ്ങൾക്കുമായി ടെലികോം വകുപ്പില്‍ നിന്ന് ട്രായ്ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പുതിയ നടപടികൾ … Read more

കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ച് 5ജി; കേരളത്തിൽ ഒരിടത്ത് മാത്രം

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞു. എയർടെല്ലും ജിയോയും ഇന്ത്യയിൽ 5 ജി ലഭ്യമാക്കുന്ന ആദ്യ കമ്പനികളാണ്. 5 ജി സേവനങ്ങൾ ലഭ്യമാകുന്ന ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കി. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5 ജി സൗകര്യം എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള കൊച്ചിയും പട്ടികയിലുണ്ട്. എന്നാൽ 5 ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് … Read more