ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും ലഹരി വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: സിനിമാ തിയേറ്ററുകളിലെന്നപോലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

ഇതിനായി ആരോഗ്യമന്ത്രാലയം ഐ.ടി മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടി. ആമസോൺ, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ ഉൾപ്പെടെയുള്ള പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.

‘ലഹരി ആരോഗ്യത്തിന് ഹാനികരമാണ്’ എന്ന തലക്കെട്ടും സിനിമ ആരംഭിക്കുന്നതിന് മുമ്പ് മുപ്പത് സെക്കൻഡിൽ കുറയാത്ത പരസ്യങ്ങളും ലഹരിയുമായി ബന്ധപ്പെട്ട സിനിമാ ഭാഗങ്ങളിൽ തിയേറ്ററുകളിൽ ഉൾപ്പെടുത്തുന്നുണ്ട്.