കൂട്ടപ്പിരിച്ചുവിടലിലേക്ക് നീങ്ങി സിസ്‌കോയും; 700 ഓളം ജീവനക്കാരെ പുറത്താക്കി  

പ്രധാന ടെക് കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് കൂട്ട പിരിച്ചുവിടലിലേക്ക് നീങ്ങുകയാണ്. ആമസോൺ, ട്വിറ്റർ, മെറ്റ തുടങ്ങിയ ടെക് ഭീമൻമാരെല്ലാം ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്.

ടെക് കമ്പനിയായ സിസ്കോയും ഇപ്പോൾ അതേ പാത പിന്തുടരുന്നു. കമ്പനി 700 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു.

സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്മെന്‍റ്, പ്രൊഡക്ട് ഡിസൈൻ, മാർക്കറ്റിംഗ് വകുപ്പുകളിൽ ഇതിനകം പിരിച്ചുവിടൽ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു.