വിഴിഞ്ഞം ഏക്സ്പെർട്ട് സമ്മിറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; ഉദ്ഘാടനം ധനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

രാവിലെ 10ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് പരിപാടി. ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ശശി തരൂരും പരിപാടിയിൽ പങ്കെടുക്കില്ല. തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിന്‍റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്.