കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം; ഇന്നും പ്രതിഷേധം തുടരുന്നു

കോഴിക്കോട്: കോതിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ പ്രതിഷേധം തുടരുന്നു. ടി സിദ്ദീഖ് എം.എല്‍.എ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സ്ഥലത്തെത്തിയതോടെ പ്രതിഷേധം അക്രമാസക്തമായി.

എം.എൽ.എ എത്തിയ ഉടൻ സമരക്കാർ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് ഇടപെട്ടതോടെയാണ് സ്ഥിതിഗതികൾ മോശമായത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.