കോവിഡ് വൈറസ് തലച്ചോറിൽ 8 മാസം വരെ തങ്ങിനിൽക്കുമെന്ന് പഠനം

വാഷിങ്ടൺ: കോവിഡിന് കാരണമാകുന്ന സാർസ്-കോവി-2 വൈറസ് മസ്തിഷ്കം ഉൾപ്പെടെ മുഴുവൻ ശരീരത്തെയും ബാധിക്കുകയും എട്ട് മാസം വരെ നിലനിൽക്കുകയും ചെയ്യുമെന്ന് പഠനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരകലകൾ ശേഖരിച്ച് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ മരിച്ച 11 പേരുടെ കലകളാണ് പഠിച്ചത്. ഇവർ പ്രതിരോധ കുത്തിവയ്പ് എടുത്തവരല്ല.
വൈറസ് ആദ്യം ശ്വാസനാളിയെയും ശ്വാസകോശ കലകളെയുമാണ് ബാധിക്കുന്നതും പരിക്കേൽപ്പിക്കുന്നതും.