ജർമനിക്ക്‌ മരണക്കളി; ഇന്ന്‌ തോറ്റാൽ മടങ്ങേണ്ടിവരും

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ മുൻ ചാംപ്യൻമാരായ സ്പെയിനും ജർമ്മനിയും നേർക്കുനേർ വരും. വൈകിട്ട് 3.30ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ കോസ്റ്ററീക്കയെ നേരിടും.

ആദ്യ കളിയിൽ വലിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ. മറുവശത്ത്, ജർമ്മനി ജപ്പാനോടുള്ള തോൽവിയുടെ ഞെട്ടലിലാണ്. ഇവിടെയും ഇനിയൊരു തോൽവി കൂടിയായാൽ ടീം പുറത്താകും. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനി പുറത്തായിരുന്നു.