ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനം; ധാരണാപത്രത്തിൽ ഒപ്പിട്ട് ഐഎസ്ആർഒയും മൈക്രോസോഫ്റ്റും

ബാംഗ്ലൂർ: മൈക്രോസോഫ്റ്റിന്‍റെ 2023 ലെ ‘ഫ്യൂച്ചർ റെഡി ടെക്നോളജി’ ഉച്ചകോടിയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ വിവിധ സാധ്യതകളെ കുറിച്ച് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഥെല്ല.

ബാംഗ്ലൂരിൽ നടന്ന ഉച്ചകോടിയിൽ, സത്യ നഥെല്ല ചില പുതിയ സോഫ്റ്റ്‌വെയർ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കുകയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ പുത്തൻ ട്രെൻഡുകളെക്കുറിച്ചും ആളുകൾക്ക് പ്രയോജനപ്പെടുന്ന സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ വികസിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എങ്ങനെ ഉപയോഗിക്കുമെന്നും സത്യ നഥെല്ല വിശദമാക്കി.

2025 ഓടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് ഉണ്ടായേക്കാവുന്ന വളർച്ചയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിൽ ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കായി ആരംഭിക്കാൻ പോകുന്ന സ്റ്റാർട്ടപ്പുകളിൽ ചിലത് ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് വിശദീകരിച്ചു. ഇതിനായി ഐഎസ്ആർഒയും മൈക്രോസോഫ്റ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.