ഡയാലിസിസ് രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ വിശദീകരണം തേടി സൂപ്രണ്ട്

തിരുവനന്തപുരം:
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശിനി ഗിരിജ കുമാരിയുടെ കാലിലാണ് എലിയുടെ കടിയേറ്റത്.