ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍; അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി: കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2022 നെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി ജനുവരി 2 വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഐടി മന്ത്രാലയം പുറത്തിറക്കി.

നേരത്തെ ഡിസംബർ 17 വരെയായിരുന്നു സമയപരിധി. വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്‍റെ വെബ് സൈറ്റിൽ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

ഓഗസ്റ്റിൽ പിൻവലിച്ച 2019 ലെ ബില്ലിന് പകരമായാണ് കേന്ദ്ര സർക്കാർ കരട് ബിൽ പുറത്തിറക്കിയിരിക്കുന്നത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള പിഴ 500 കോടി രൂപയായി ഉയർത്താനും ബില്ലിൽ നിർദ്ദേശമുണ്ട്.