ഫിഫ ലോകകപ്പ്: ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം

ദോഹ: ഫിഫ വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ മത്സരത്തിൽ ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും ഷോട്ടുകൾ ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ജപ്പാന് തിരിച്ചടിയായത്.

കീഷർ ഫുള്ളർ ആണ് കോസ്റ്ററിക്കയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. 75-ആം മിനുറ്റിലായിരുന്നു ഗോൾ നേട്ടം.