ഫിഫ ലോകകപ്പ്; ഒരു ഗോളിന് ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ

ഖത്തർ ലോകകപ്പിൽ ആദ്യ വിജയം നേടി ഓസ്ട്രേലിയ. ടുണീഷ്യയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ഇരുപത്തി മൂന്നാം മിനിറ്റിൽ മിച്ചൽ ഡുക്ക് ആണ് ഗോൾ നേടിയത്. ഗ്രൂപ്പ് ഡിയിൽ ഇരുടീമുകളുടേയും രണ്ടാമത്തെ മത്സരമാണിത്.

ആദ്യ മത്സരത്തിൽ ഡെൻമാർക്കിനെ ഗോൾരഹിത സമനിലയിൽ തളച്ച ടുണീഷ്യ ഓസ്ട്രേലിയയെ തോൽപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങിയത്. മറുവശത്ത്, ഫ്രാന്‍സിനോട് നാല് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങിയാണ് ഓസ്ട്രേലിയ എത്തിയത്.