ഫിഫ ലോകകപ്പ്; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വെയിൽസിനെ തകർത്ത് ഇറാൻ

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് മത്സരങ്ങളിൽ വെയിൽസ്-ഇറാൻ പോരാട്ടത്തിൽ ഇറാന് വിജയം. അധിക സമയത്ത് നേടിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ വെയിൽസിനെ തകർത്തത്.

ഇറാന് വേണ്ടി റൂസ്‌ബേ ചെഷ്മി അധിക സമയത്തെ 8-ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയപ്പോൾ, 3 മിനുട്ടിന് ശേഷം റമീൻ റസെയൻ അടുത്ത ഗോൾ നേടി. വെയിൽസ് ഗോളി വെയ്ൻ ഹെന്നസ്സിക്ക് ഇതേ മത്സരത്തിൽ റെഡ് കാർഡും ലഭിച്ചു.