കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് 25 പേർ കൂടി ഇന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 130 പേരാണ് ഇതുവരെ ചികിത്സ തേടിയത്. ജനുവരി എട്ടിന് മലപ്പട്ടം കുപ്പത്തെ കല്യാണവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഏകദേശം 500 ല്‍ ഏറെ പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.
പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഭക്ഷ്യ വിഷബാധയേറ്റവര്‍ ചികിത്സ തേടിയത്. ഇവരെല്ലാം മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടി. ഇതില്‍ ഒരാള്‍ മാത്രമാണ് കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്.