പറവൂരില്‍ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധ; മജ്‌ലിസ് ഹോട്ടല്‍ പൂട്ടിച്ചു 

പറവൂര്‍: കൊച്ചി പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍. ഇതേ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടൽ അടച്ചുപൂട്ടി. പറവൂർ ടൗണിലെ മജ്‌ലിസ് ഹോട്ടലാണ് അധികൃതർ അടച്ചുപൂട്ടിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് മൂവരും മജ്‌ലിസിൽ നിന്ന് കുഴിമന്തി കഴിച്ചത്. ഇതിനെ തുടർന്ന് ഛർദ്ദി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി.

21ഉം 22ഉം വയസുള്ള രണ്ട് പേർക്കും 11 വയസുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.