ചരിത്രത്തിലാദ്യം; ചൈനയുമായുള്ള വ്യാപാരക്കമ്മി 100 ബില്യണ്‍ ഡോളര്‍ കടന്നു

ചരിത്രത്തിലാദ്യമായി ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ബില്യണ്‍ ഡോളർ കടന്നു. ഇതിനർത്ഥം രാജ്യം ചൈനയിലേക്ക് കയറ്റി അയച്ചതിലും 101.02 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതിയാണ് നടന്നത്. 2021 ൽ ഇത് വെറും 69.38 ബില്യൺ ഡോളറായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാട് 2022ൽ 135.98 ബില്യൺ ഡോളറിലെത്തി. വ്യാപാരം കഴിഞ്ഞ വർഷത്തെ 125 ബില്യൺ ഡോളറിൽ നിന്ന് 8.4 ശതമാനം ഉയർന്നു.

118.5 ബില്യൺ ഡോളറിന്‍റെ ചരക്കുകളാണ് ചൈന ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. ചൈനീസ് ഇറക്കുമതി 21.7 ശതമാനം ഉയർന്നു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ചൈനയുടെ ഇറക്കുമതി 37.9 ശതമാനം ഇടിഞ്ഞ് 17.48 ബില്യൺ ഡോളറിലെത്തി.