നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചൈ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യയിൽ ദ്രുതഗതിയിലുള്ള മാറ്റം വളരെ പ്രചോദനാത്മകമാണെന്ന് പിച്ചൈ പറഞ്ഞു. തിങ്കളാഴ്ച മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ജി 20 അധ്യക്ഷ പദവി ഇന്ത്യയ്ക്ക് ലഭിച്ചതിനെ പിന്തുണച്ച സുന്ദർ പിച്ചൈ, എല്ലാവർക്കും ലഭ്യമാകുന്ന തുറന്ന ഇന്‍റർനെറ്റ് സംവിധാനത്തിനായി പരസ്പരം സഹകരിക്കുന്നത് തുടരുമെന്നും പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.