ഭരണഘടനാദിനം ആചരിക്കണമെന്ന നിർദേശം സർവകലാശാലകളെ അറിയിച്ച് ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ ദിനമായ നവംബർ 26 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആചരിക്കണമെന്ന യുജിസിയുടെ നിർദ്ദേശം ഗവർണർ സർവകലാശാലകളെ അറിയിച്ചു. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്നും വേദകാലം മുതൽ രാജ്യത്ത് ജനാധിപത്യ സംവിധാനമുണ്ടെന്നും യുജിസി അഭിപ്രായപ്പെട്ടു. ചെയർമാൻ നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

യു.ജി.സി ചെയർമാന്‍റെ നിർദ്ദേശത്തെ എതിർത്ത് സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുജിസിയുടെ കത്ത് സർക്കുലറായി ഗവർണർ സർവകലാശാലകളെ അറിയിച്ചു. പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കുമായി 15 വിഷയങ്ങളെയാണ് യുജിസി നിർദ്ദേശിച്ചിരിക്കുന്നത്.