കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നത് അൽഷിമേഴ്സ്, ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്നത് അൽഷിമേഴ്സ്, ഹൃദ്രോഗം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ സ്‌കൂള്‍ ഓഫ് മെഡിസിനിലെയും ലിന്‍ഡ ക്രിനിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡൗണ്‍ സിന്‍ഡ്രോമിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 

ഗവേഷകരുടെ അഭിപ്രായത്തിൽ, കൊളസ്ട്രോൾ കോശങ്ങളെ വിഭജിക്കുന്ന പ്രക്രിയയിൽ തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഇത് മൂലം വികലമായ പുതിയ കോശങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്നും പറയുന്നു. മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎല്ലിന് മനുഷ്യരിലും എലികളിലും കോശവിഭജന പ്രക്രിയയെ തടസ്സപ്പെടുത്താൻ കഴിയുമെന്ന് പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. 

തെറ്റായ എണ്ണം ക്രോമസോമുകളും ജീനുകളും ഉള്ള വികലമായ കോശങ്ങളാണ് ഇതിന് കാരണമാകുന്നത്. കോശത്തിലെ ഓരോ ക്രോമസോമിന്‍റെയും ജീനിന്‍റെയും രണ്ട് പതിപ്പുകൾക്ക് പകരം, ചിലതിൽ മൂന്ന് പതിപ്പുകളും ചിലതിൽ ഒരു പതിപ്പും മൂലം രൂപപ്പെടും. ഈ തകരാറാണ് മറവി രോഗം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.