ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വൻ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനമായി കുറഞ്ഞു. വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 നവംബറിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 8.08 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022 നവംബറിൽ ഇത് 7.65 ബില്യൺ ഡോളറായി കുറഞ്ഞു.

ഇലക്ട്രോണിക് സാധനങ്ങളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നാണ് ഇന്ത്യയിലേക്ക് വരാറുള്ളത്. ഇതിൽ തന്നെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പേഴ്സണൽ കമ്പ്യൂട്ടറുകൾ, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങൾ.

2022-23 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നത് തുടർച്ചയായ രണ്ടാം മാസമാണ്.