വിഴിഞ്ഞത്ത് സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധം നടക്കുന്നു; അദാനി ഗ്രൂപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സമരക്കാരിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചു. സമരക്കാർക്ക് അവരുടേതായ നിയമങ്ങളാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെയാണ് യുദ്ധം നടത്തുന്നത്. പോലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു.

മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞതായും പൊലീസുകാർക്ക് പരിക്കേറ്റതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സർക്കാർ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.