ഇന്ത്യയിലെ സ്മാർട്ട് വെയറബിൾസ് വിൽപ്പനയിൽ വർദ്ധന; യു.എസിനെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയ സ്മാർട്ട് വെയറബിൾസ് വിപണിയിൽ ഇന്ത്യ, യുഎസിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. അതേസമയം, ചൈനയേക്കാള്‍ പിന്നിലായിരിക്കും.

ഇന്ത്യയിലെ സ്മാർട്ട് വെയറബിൾസ് വിൽപ്പന ഈ വർഷം 50 ശതമാനത്തിലധികം വർദ്ധിച്ച് 10 കോടി കടന്നു. അടുത്ത വർഷം വളർച്ച 17 ശതമാനമായി കുറയാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും മറ്റ് ഘടകങ്ങളുമാണ് വളർച്ചയെ പിടിച്ചുലക്കുക.

സ്മാർട്ട് വാച്ചുകളും ഇയർവെയറബിളുകളും പുതിയ രൂപത്തിലും ഭാവത്തിലും വിപണി സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. പുതിയ ഫീച്ചറുകളും മോഡലുകളും അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട് വാച്ചുകൾ അടുത്ത വർഷം വിപണിയെ കൂടുതൽ മുന്നോട്ടു നയിക്കും.