ബിസിനസ്സിനായി മുഴുവൻ സമയവും മാറ്റിവയ്ക്കാൻ ഇന്ത്യ തയ്യാർ; സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ആഗോള തലത്തിലെ വൻകിട ബിസിനസുകളെ രാജ്യത്ത് ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ക്ഷണിച്ചതിനാൽ ഇന്ത്യ മുഴുവൻ സമയവും വ്യാപാരത്തിനു തയാറാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വേൾഡ് ഇക്കണോമിക് ഫോറം 2023 ന്‍റെ വാർഷിക യോഗത്തോടനുബന്ധിച്ച് വ്യവസായ ചേംബർ സിഐഐയും കൺസൾട്ടൻസി ഭീമനായ ഡെലോയിറ്റും സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

100 ദശലക്ഷം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരതിന്‍റെ രൂപത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ സംവിധാനമാണ് ഇന്ത്യ നടത്തുന്നതെന്ന് വനിതാ ശിശുവികസന മന്ത്രി പറഞ്ഞു. ലിംഗാധിഷ്ഠിത പരിപാടിയായി ഇത് രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിലും ഇത് ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ഗുണം ചെയ്യുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. 

രാജ്യത്തെ എല്ലാ ജില്ലകളിലും ആശുപത്രികൾ ഉറപ്പാക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ മേഖലയ്ക്കും ഒരു വ്യവസായ പ്രമുഖൻ്റെ നേതൃത്വത്തിൽ ഒരു നൈപുണ്യ കൗൺസിൽ ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ ആദ്യത്തെ നൈപുണ്യ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.