10 വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇനി യുപിഐ പേയ്മെന്റ് ചെയ്യാം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയും.

സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഇന്ത്യൻ ഫോൺ നമ്പറിന്‍റെ സഹായമില്ലാതെ ഇനി യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയും.

എൻആർഇ / എൻആർഒ അക്കൗണ്ടുകളും അന്താരാഷ്ട്ര മൊബൈൽ നമ്പറുകളും ഉപയോഗിച്ച് പേയ്മെന്‍റ് സൗകര്യം ലഭ്യമാക്കുമെന്ന് നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.