തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ കൂടി ജിയോ 5ജി എത്തി

കോഴിക്കോട്: ജിയോയും എയർടെലും രാജ്യത്തുടനീളം മത്സരിച്ച് 5 ജി അവതരിപ്പിക്കുകയാണ്. കേരളത്തിൽ തൃശൂർ, കോഴിക്കോട് നഗരപരിധികളിൽ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ലഭ്യമാകും. ജിയോ വെൽക്കം ഓഫറിന്‍റെ ഭാഗമായി ഇപ്പോൾ പരിധിയില്ലാത്ത 5 ജി ഡാറ്റ കാര്യമായ ചെലവില്ലാതെ ലഭിക്കും.

ജിയോ ഉപയോക്താക്കൾക്ക് 5 ജി ലഭിക്കുന്നതിന് അവരുടെ സിം കാർഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോൺ 5G സപ്പോർട്ടീവ് ആയിരിക്കണം എന്ന് മാത്രം. കൂടാതെ ഫോണിന് പോസ്റ്റ്പെയ്ഡ് കണക്ഷൻ അല്ലെങ്കിൽ 239 രൂപയോ അതിൽ കൂടുതലോ ഉള്ള അടിസ്ഥാന പ്രീപെയ്ഡ് റീചാർജ് ഉണ്ടായിരിക്കണം.

700, 3500, 26 എന്നീ 5 സ്പെക്‌ട്രം ബാൻഡുകളാണ് ജിയോക്കുള്ളത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി കാരിയർ അഗ്രഗേഷനും ജിയോ 5ജി പിന്തുണയ്ക്കുന്നു.