കലോത്സവം; കോഴിക്കോട് റവന്യൂ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: റവന്യൂ ജില്ലാ കലോൽസവം പ്രമാണിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും നാളെ (ചൊവ്വ-നവംബർ 29) അവധിയായിരിക്കും. ഡി.ഡി.ഇ. സി. മനോജ് കുമാര്‍ ആണ് ഇത് അറിയിച്ചത്.

ഹയർ സെക്കൻഡറി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് ആർ.ഡി.ഡിയും വി.എച്ച്.എസ്.ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ.ഡിയും അറിയിച്ചു.