ട്വിറ്റർ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം മേധാവിയായി കൊല്ലം സ്വദേശി ഷീൻ ഓസ്റ്റിൻ

ട്വിറ്ററിന്‍റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്‍റെ മേധാവിയായി കൊല്ലം സ്വദേശി ഷീൻ ഓസ്റ്റിൻ. എലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്ലയിൽ പ്രിൻസിപ്പൽ എഞ്ചിനീയറായി ജോലി ചെയ്യവെയാണ് ഷീൻ പുതിയ ചുമതല ഏറ്റെടുത്തത്. ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം തലവനായിരുന്ന നെല്‍സണ്‍ എബ്രാംസണിനെ പുറത്താക്കിയ മസ്‌ക്, പകരം ഷീനെ നിയമിക്കുകയായിരുന്നു.

ഡാറ്റ സെൻ്ററടക്കമുള്ള ട്വിറ്ററിൻ്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ ചുമതലയാണ് ഷീന്‍ ഓസ്റ്റിൻ്റെ നേതൃത്വത്തിലുള്ള ടീം നിർവഹിക്കുക. ഷീൻ 2013 ൽ ടെസ്ലയിൽ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിട്ടാണ് നിയമിതനായത്. 2018 ൽ ടെസ്ല വിട്ട ഷീൻ ഒരു വർഷത്തിനുശേഷം പ്രിൻസിപ്പൽ എഞ്ചിനീയറായി തിരിച്ചെത്തി.