ഫ്രോങ്‌ക്‌സ് എസ്‌യുവി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച് മാരുതി

ഓട്ടോ എക്സ്പോയിൽ ഫ്രോങ്‌ക്‌സ് എസ്‌യുവി അവതരിപ്പിച്ച് മാരുതി സുസുക്കി. വാഹനം നെക്സ ഡീലർഷിപ്പുകൾ വഴി ലഭ്യമാകും. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മുൻവശം സ്പോർട്ടിയും സ്റ്റൈലിഷുമാണ്.

ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവ വാഹനത്തിനുണ്ട്. ഫ്രോങ്‌ക്‌സിനെ കഴിയുന്നത്ര മസ്കുലാർ ആക്കാനും മാരുതി സുസുക്കി ശ്രമിച്ചിട്ടുണ്ട്. ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 എൽ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനും 1.0L ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും ആണ് ഇതിന് കരുത്തേകുന്നത്.

ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് ഹെഡ്-അപ്പ് ഡിസ്പ്ലേയും വയർലെസ് ചാർജിംഗ് ഫീച്ചറുകളും ഉണ്ട്. മാരുതി സുസുക്കി ഡീലർഷിപ്പുകളിൽ ഫ്രോങ്‌സിന്റെ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു.