ആമസോണിലെ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയിലെ 1000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും

ടെക് ഭീമനായ ആമസോൺ തങ്ങളുടെ 18,000 ജീവനക്കാരെ വരും ആഴ്ചകളിൽ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് രാജ്യത്ത് നിന്നുള്ളവരെയാണ് പിരിച്ചുവിടാൻ സാധ്യതയെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല.

എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ 1,000 ത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടൽ ബാധിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസ് ടീമുകൾ എന്നിവയിലുടനീളമുള്ള ജീവനക്കാരെ പിരിച്ചുവിടാനാണ് സാധ്യത. ഇന്ത്യയിലെ ആമസോണിന്‍റെ മൊത്തം തൊഴിൽ ശക്തിയുടെ ഒരു ശതമാനത്തെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.